റഷ്യയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 8.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി; 2 പേർക്കെതിരെ കേസ്റഷ്യയിലേക്ക് ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 8.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി; 2 പേർക്കെതിരെ കേസ്
Feb 10, 2022, 19:44 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 10.02.2022) റഷ്യയിൽ വലിയ ശമ്പളമുള്ള ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് യുവാവിന്റെ 8.5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ രണ്ട് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു.
തൃക്കരിപ്പൂർ വൈക്കത്തെ ചേന്തട്ട ഹൗസിൽ സി രഞ്ജിത് കുമാറിന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉമേഷ്, ഷൈൻ സുരേഷ് എന്നിവർക്കെതിരെയാണ് കേസ് റെജിസ്റ്റർ ചെയ്തത്.
റഷ്യയിലേക്ക് ജോലിക്കുള്ള വിസ തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് ഇവർ 2021 ജൂലൈ, സെപ്റ്റംബർ മാസങ്ങളിലായി 8.5 ലക്ഷം രൂപ വാങ്ങിയ ശേഷം വിസ നൽകുകയോ കൊടുത്ത പണം തിരിച്ചുനൽകുകയോ ചെയ്യാതെ കബളിപ്പിച്ചുവെന്നാണ് പരാതി.
Keywords: Kasaragod, Kerala, News, Trikaripur, Case, Complaint, Police, Youth, Job, Visa-scam, Fraud, Investigation, Chandera, Money fraud complaint; Case against 2 persons.
< !- START disable copy paste -->