city-gold-ad-for-blogger

'മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; തടയാൻ ചെന്ന പൊലീസുകാരെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു'; 3 കാസർകോട് സ്വദേശികൾ മംഗ്ളൂറിൽ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com 18.02.2022) മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുന്നതിനിടെ തടയാനെത്തിയ പൊലീസുകാരെ അധിക്ഷേപിക്കുകയും മർദിക്കുകയും ചെയ്‌തെന്ന പരാതിയിൽ മൂന്ന് കാസർകോട് സ്വദേശികൾ മംഗ്ളൂറിൽ പിടിയിൽ. ശരൺ (24), പ്രമോദ് (24), അജേഷ് (22) എന്നിവരാണ് അറസ്റ്റിലായത്.
                              
'മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കി; തടയാൻ ചെന്ന പൊലീസുകാരെ മർദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു'; 3 കാസർകോട് സ്വദേശികൾ മംഗ്ളൂറിൽ അറസ്റ്റിൽ

വ്യാഴാഴ്ച ഉച്ചയോടെ യുവാക്കൾ മദ്യപിച്ച് തൊക്കോട്ട് ഓലപ്പേട്ടയിലെ കല്യാണമണ്ഡപത്തിന് സമീപമുള്ള പൊതുസ്ഥലത്ത് പ്രശ്നങ്ങൾ സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. അവിടെയെത്തിയ ബജ്‌പെ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ സുനിലും ഓലപ്പേട്ടിൽ ഡ്യൂടിയിലുണ്ടായിരുന്ന ഹോംഗാർഡും ഇടപെട്ട് സംഘർഷം തടയാൻ ശ്രമിച്ചു.

എന്നാൽ, പ്രതികൾ പൊലീസുകാരെ തള്ളിയിടുകയും മോശം ഭാഷയിൽ അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതി. തുടർന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്.


Keywords: News, Karnataka, Mangalore, Top-Headlines, Arrest, Liquor, Kasaragod, Natives, Police, Mangaluru: Three held for creating ruckus, abusing cops at Thokkottu.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia