തൃക്കരിപ്പൂർ: (www.kasargodvartha.com 14.02.2022) പിതാവ് ട്രെയിൻ തട്ടി മരിച്ച അതേസ്ഥലത്ത് മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. തൃക്കരിപ്പൂർ മേനോക്കിലെ രതീഷ് (42) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് തൃക്കരിപ്പൂർ ബീരിച്ചേരി റെയിൽവേ പാളത്തിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടുവർഷങ്ങൾക്ക് മുമ്പ് ഇതേസ്ഥലത്ത് രതീഷിന്റെ പിതാവ് ബാലൻ ട്രെയിൻ തട്ടി മരിച്ചിരുന്നു. അതിനിടെയാണ് രതീഷിന്റെയും ആകസ്മിക മരണം സംഭവിച്ചത്. ചന്തേര പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ്ധ പോസ്റ്റ് മോർടെത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അവിവാഹിതനാണ് രതീഷ്.
മാതാവ്: നാരായണി. സഹോദരിമാർ: രേഷ്‌മ, രമ്യ .
Keywords: Kerala, Kasaragod, Tragedy, News, Train, Death, Top-Headlines, Father-dead, Son, Hospital, Man found dead
പിതാവ് ട്രെയിൻ തട്ടി മരിച്ച അതേസ്ഥലത്ത് മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
Man found dead
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ