Join Whatsapp Group. Join now!
Aster MIMS 10/10/2023

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസിന് തയ്യാറെടുക്കുന്നു

Mammootty movie Bheeshma Parvam release soon #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com 07.02.2022) സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ 'ഭീഷ്മ പര്‍വ്വം' റിലീസിന് തയ്യാറെടുക്കുന്നു. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അണിയറ ജോലികള്‍ പൂര്‍ത്തിയായെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സംവിധായകന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

ഫെബ്രുവരി 24ന് 'ഭീഷ്മ പര്‍വ്വം' റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ബിഗ് ബിയുടെ തുടര്‍ചയായ 'ബിലാല്‍' ആണ് ഈ ടീം ചെയ്യാനിരുന്നതെങ്കിലും പിന്നീട് ഭീഷ്മ പര്‍വ്വം പ്രഖ്യാപിക്കുകയായിരുന്നു.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Mammootty movie Bheeshma Parvam release soon.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ശാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വതി തുടങ്ങിയ താരങ്ങള്‍ ചിത്ത്രില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ.

Keywords: Kochi, News, Kerala, Top-Headlines, Cinema,  Mammootty, Movie, Entertainment, Bheeshma Parvam, Mammootty movie Bheeshma Parvam release soon.

Post a Comment