പയ്യന്നൂർ: (www.kasargodvartha.com 09.02.2022) പ്ലസ്ടു വിദ്യാർഥിനി നൈസായി പ്രണയത്തിൽ നിന്നും ഊരിയതിൽ ദുഖം താങ്ങാനാകാതെ കൗമാരക്കാരൻ ഇരട്ട ആത്മഹത്യാശ്രമം നടത്തിയതായി വിവരം. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച പുലർചെ രണ്ടര മണിയോടെയാണ് സംഭവം.
വീട്ടിലെ അടുക്കളയിൽ കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ കുടിച്ചാണ് ആദ്യം ജീവനൊടുക്കാൻ ശ്രമിച്ചതെന്നും ഫലമില്ലെന്ന് കണ്ടതോടെ ബ്ലേഡ് കൊണ്ട് ദേഹമാസകലം കീറി മുറിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. മണ്ണെണ്ണയുടെ രൂക്ഷഗന്ധം പരന്നതോടെ വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് ഗുരുതരാവസ്ഥയിൽ രക്തം വാർന്ന് കിടക്കുന്ന കൗമാരക്കാരനെ കണ്ടത്.
വീട്ടുകാർ ബഹളം വെച്ച് പരിസരവാസികളെ കൂട്ടി ഉടൻ കൗമാരക്കാരനെ പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കൗമാരക്കാരൻ അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്തിനീ കടും കൈ ചെയ്തുവെന്ന് ആശുപത്രി അധികൃതർ ചോദിച്ചപ്പോൾ കാമുകി കാലുമാറിയതിനെ തുടർന്നാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് കൗമാരക്കാരൻ കരഞ്ഞുപറഞ്ഞതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Keywords: Kerala, Kasaragod, News, Payyannur, Students, Girl,Love, Police-station, Top-Headlines, Love failure; This is what the teen did
'പ്ലസ്ടു വിദ്യാർഥിനി നൈസായി പ്രണയത്തിൽ നിന്നും ഊരി'; ദുഖം താങ്ങാനാകാതെ കൗമാരക്കാരൻ ചെയ്തത്!
Love failure; This is what the teen did
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ