city-gold-ad-for-blogger

കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' ചിത്രീകരണം ആരംഭിച്ചു

കാസര്‍കോട്: (www.kasargodvartha.com 26.02.2022) കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന 'ന്നാ താന്‍ കേസ് കൊട്' ചിത്രീകരണം കാസര്‍കോട് ചെറുവത്തൂരില്‍ ആരംഭിച്ചു. എസ് ടി കെയുടെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രം രതീഷ് പൊതുവാള്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്.

ചിത്രത്തിന്റെ സ്വിച് ഓണ്‍ കര്‍മവും പൂജയും എം രാജഗോപാലന്‍ എംഎല്‍എ , നിര്‍മാതാവ് സന്തോഷ് ടി കുരുവിള, ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, കുഞ്ചാക്കോ ബോബന്‍, സംവിധായകന്‍ രതീഷ് പൊതുവാള്‍, ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസ്, ഗായത്രി ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

കുഞ്ചാക്കോ ബോബന്റെ 'ന്നാ താന്‍ കേസ് കൊട്' ചിത്രീകരണം ആരംഭിച്ചു

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത രതീഷ് പൊതുവാളിന്റെ മൂന്നാമത്തെ ചിത്രമാണ് ന്നാ താന്‍ കേസ് കൊട്.

Keywords: Kasaragod, News, Kerala, Top-Headlines, Cinema, Entertainment, Actor, Kunchacko Boban, Kunchacko Boban movie Nna Thaan Case Kodu shooting started.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia