Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഎസില്‍ വാഹനാപകടത്തില്‍ മലയാളിയായ കന്യാസ്ത്രീ മരിച്ചു

Keralite Nun Died in Accident at USA#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കിളിയന്തറ ( കണ്ണൂര്‍): (www.kasargodvartha.com 09.02.2022) യുഎസിലെ കനെക്ടികടില്‍ ഉണ്ടായ കാറപകടത്തില്‍ മലയാളി കന്യാസ്ത്രീ മരിച്ചു. ദിവ്യകാരുണ്യ ആരാധനാ സന്യാസിനീ സമൂഹത്തിലെ സെന്റ് ജോസഫ്‌സ് അഡോറേഷന്‍ പ്രൊവിന്‍സ് അംഗം കാസര്‍കോട് ബദിയടുക്ക സ്വദേശിനി സിസ്റ്റര്‍ അനില പുത്തന്‍തറ (40) ആണ് മരിച്ചത്. 

യുഎസിലെ സെന്റ് ജോസഫ്‌സ് ലിവില്‍ നഴ്‌സിങ് ഹോമില്‍ സേവനമനുഷ്ഠിക്കുന്ന സിസ്റ്റര്‍ അനിലയും മറ്റുള്ളവരും ജോലി സ്ഥലത്തേക്കുള്ള യാത്രാമധ്യേ തിങ്കളാഴ്ച രാവിലെ (ഇന്‍ഡ്യന്‍ സമയം 9.30) ആണ് അപകടം ഉണ്ടായത്. കാറില്‍ കൂടെ ഉണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു. സിസ്റ്റര്‍ ബ്രജിറ്റ് പുലക്കുടിയില്‍, സിസ്റ്റര്‍ ലയോണ്‍സ് മണിമല എന്നിവര്‍ സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു.

News, Kerala, State, Kannur, Top-Headlines, Accident, Accidental Death, Dead body, Death, Keralite Nun Died in Accident at USA


ഇവര്‍ സഞ്ചരിച്ച കാര്‍ ശക്തമായ മഴയും മഞ്ഞും മൂലം റോഡില്‍ നിന്ന് തെന്നിമാറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബദിയടുക്കയിലെ കുര്യാക്കോസ് ക്ലാരമ്മ ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

Keywords: News, Kerala, State, Kannur, Top-Headlines, Accident, Accidental Death, Dead body, Death, Keralite Nun Died in Accident at USA

Post a Comment