വൈകീട്ട് മൂന്നിന് ഡോ. സഞ്ജയ് മംഗള ഗോപാൽ മഹാരാഷ്ട്ര നിരാഹാര പന്തലിന് മുന്നിൽ ചങ്ങലയിലെ ആദ്യ കണ്ണിയാവും. നിശ്ചല കലാ രൂപങ്ങൾ ചങ്ങലയിൽ പ്രദർശിപ്പിക്കും. നഗരത്തിനുള്ളിൽ 30 സ്ഥലങ്ങളിൽ വിവിധ തുറകളിലെ നേതാക്കൾ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്നവരും വിവിധ മേഖകളിൽ നിന്നുള്ളവരും ചങ്ങലയിൽ അണിനിരക്കും. മറ്റ് 13 ജില്ലകളിൽ നിന്നും ഐക്യദാർഢ്യവുമായി സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും. പ്രചരണാർഥം ഫെബ്രവരി 28 ന് തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസർകോട്, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിൽ വാഹന പ്രചാരണ ജാഥ നടത്തും.
ഭോപാലിന് ശേഷം രാജ്യം കണ്ട വിഷദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന കാസർകോട് ജില്ലക്ക്., ചികിത്സാ രംഗത്ത് ഗവേഷണവും പഠനവും ചികിത്സയും നടത്താവുന്ന എയിംസ് അനിവാര്യമാണ്. കേന്ദ്ര-സംസ്ഥാന സർകാരുകൾക്ക് കീടനാശിനി പ്രയോഗത്തിൽ ഉത്തരവാദിത്തമുള്ളത് കൊണ്ട് തന്നെ അതിന് പരിഹാരം കാണാനുള്ള ബാധ്യതയും അവർക്കു തന്നെയാണെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഗണേശൻ അരമങ്ങാനം, സലീം സന്ദേശം ചൗക്കി, ഫറീന കോട്ടപ്പുറം, ആനന്ദൻ പെരുമ്പള, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Top-Headlines, Press meet, Government, Health, Health-Department, AIIMS, Aiims for Kasargod, Kasargod needs AIIMS; human chain will be organized on March 1.