Join Whatsapp Group. Join now!
Aster MIMS 10/10/2023

ഹിജാബ് ഊരണമെന്ന് അധികൃതർ; ഷിവമോഗ്ഗയിൽ 13 വിദ്യാർഥിനികളുടെ പരീക്ഷ മുടങ്ങി; മാണ്ഡ്യയിൽ അധ്യാപിക വിദ്യാർഥിനികളെ തടയുന്ന ദൃശ്യങ്ങൾ വൈറൽ

Karnataka Hijab Row: missed examination for 13 students, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 14.02.2022) ഷിവമോഗ്ഗ ടൗൺ ഗവ. ഹൈസ്കൂളിൽ ഒമ്പത്, 10 ക്ലാസുകളിലെ ശിരോവസ്ത്രം ധരിച്ച 13 വിദ്യാർഥിനികൾ തിങ്കളാഴ്ച പരീക്ഷ എഴുതാതെ മടങ്ങി. ഹിജാബ് ഊരണമെന്ന് അധികൃതർ ശഠിച്ചതിനെത്തുടർന്നാണിത്.
                       
News, Karnataka, Mangalore, Top-Headlines, Education, Examination, School, Students, Teachers, High-Court, Hijab, Karnataka Hijab Row: missed examination for 13 students.

അഞ്ചുദിവസത്തെ അവധിക്ക് ശേഷം സംസ്ഥാനത്തെ ഹൈസ്കൂളുകൾ തിങ്കളാഴ്ചയാണ് തുറന്നത്. കുട്ടികളുടെ രക്ഷിതാക്കളും കൂടെ വന്ന് ശിരോവസ്ത്ര അനുമതി തേടിയെങ്കിലും കർണാടക ഹൈകോടതി നിർദേശം ചുണ്ടിക്കാട്ടി അധികൃതർ നിരാകരിച്ചു.

മൗലിക കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തുള്ള പഠനവും പരീക്ഷയും തങ്ങൾക്ക് സ്വീകാര്യമല്ലെന്ന് വീട്ടിലേക്ക് മടങ്ങുന്ന വിദ്യാർഥിനികളിൽ ഒരാളായ ആലിയ മെഹന്ത് പറഞ്ഞു. അതേസമയം നൂറോളം മുസ്‌ലിം വിദ്യാർഥിനികൾ ശിരോവസ്ത്രം ഇല്ലാതെ ഈ വിദ്യാലയത്തിൽ പരീക്ഷ എഴുതി.

അതേസമയം മാണ്ഡ്യ ജില്ലയിലെ സര്‍കാര്‍ സ്‌കൂളിന്റെ ഗേറ്റിന് മുന്നില്‍ ഹിജാബ് ധരിച്ച വിദ്യാർഥിനികളെ ഒരു അധ്യാപകന്‍ തടഞ്ഞുനിര്‍ത്തുകയും 'അത് നീക്കം ചെയ്യുക, അത് നീക്കം ചെയ്യുക' എന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തു. തുടർന്ന് രക്ഷിതാക്കൾ വാദപ്രതിവാദത്തിൽ ഏർപെടുന്നതും കാണാം. ശേഷം വിദ്യാർഥിനികൾ ഹിജാബ് അഴിച്ചുമാറ്റിയാണ് സ്‌കൂളിലേക്ക് പ്രവേശിച്ചത്. ഈ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.


Keywords: News, Karnataka, Mangalore, Top-Headlines, Education, Examination, School, Students, Teachers, High-Court, Hijab, Karnataka Hijab Row: missed examination for 13 students.
< !- START disable copy paste -->

Post a Comment