മംഗ്ളുറു: (www.kasargodvartha.com 18.02.2022) ദേശീയ പതാകയെ അവഹേളിക്കുകയും ചെങ്കോട്ടയിൽ കാവിക്കൊടി പാറും എന്ന് പ്രഖ്യാപിക്കുകയും ചെയ്‌തെന്ന ആരോപണത്തിൽ മുതിർന്ന ബിജെപി നേതാവും പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയുമായ കെ എസ് ഈശ്വരപ്പ രാജിവെക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം.
നിയമസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ സംയുക്ത സമ്മേളനത്തിൽ വ്യാഴാഴ്ച പകൽ ശബ്ദായമാന രംഗങ്ങളാണ് സൃഷ്ടിച്ചത്. കോൺഗ്രസ് എംഎൽഎമാരും എംഎൽസിമാരും രാത്രിയും സഭയിൽ നിന്ന് പിരിഞ്ഞുപോവാതെ പ്രതിഷേധം തുടരുകയാണ്.
കോൺഗ്രസ്, യൂത് കോൺഗ്രസ് പ്രവർത്തകർ ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് പ്രകടനങ്ങൾ സംഘടിപ്പിച്ചു. മംഗ്ളൂറിൽ യൂത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ റാലിയിൽ മന്ത്രിയുടെ കോലം കത്തിക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. മുൻ എംഎൽഎ ജെ ആർ ലോബോ ഉദ്ഘാടനം ചെയ്തു.
Keywords: Karnataka Congress leaders demands for Minister K.S. Eshwarappa's resignation, Karnataka, Mangalore, News, Top-Headlines, Minister, BJP, Rally, Youth congress, Police, Ex- MLA.
< !- START disable copy paste -->
മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് സഭയിലും പുറത്തും പ്രതിഷേധം; രാത്രിയും സംയുക്ത സഭയിൽ തങ്ങി കോൺഗ്രസ് എംഎൽഎമാർ
Karnataka Congress leaders demands for Minister K.S. Eshwarappa's resignation
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
#ദേശീയവാര്‍ത്തകള്‍