Join Whatsapp Group. Join now!
Aster MIMS 10/10/2023

ഇൻഡ്യ - യുഎഇ വ്യാപാര കരാര്‍ ഒപ്പിട്ടു; സാമ്പത്തിക സഹകരണത്തിന്റെ പുതിയ യുഗം; തൊഴിലവസരങ്ങള്‍ വമ്പിച്ച തോതിൽ വര്‍ധിക്കും

India and UAE signed CEPA, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഖാസിം ഉടുമ്പുന്തല

ന്യൂഡെൽഹി: (www.kasargodvartha.com 19.02.2022) സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സിഇപിഎ) ഇൻഡ്യയും യുഎഇയും ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അബുദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്‌യാനുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണങ്ങള്‍ക്കു ശേഷമാണ് കരാറിൽ ഒപ്പുവെച്ചത്. ഇതോടെ സാമ്പത്തിക സഹകരണത്തിന്റെ ഒരു പുതിയ യുഗം പിറക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര നിക്ഷേപരംഗത്ത് ഇനി വലിയ വഴികൾ തുറക്കപ്പെടും. കഴിഞ്ഞ എട്ടുവർഷത്തോളമായി ഇൻഡ്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയായ യുഎഇയിൽനിന്നും കരാറിലൂടെ ഇൻഡ്യയിലേക്ക് കൂടുതൽ നിക്ഷേപ പദ്ധതികളെത്തും.
                          
News, National, New Delhi, India, UAE, Gulf, Business, Narendra-Modi, India and UAE signed CEPA.

1985-ൽ എണ്ണയിതര ഉഭയകക്ഷി വ്യാപാരം 180 മില്യൻ ഡോളറായിരുന്നു. 2020-2021 സാമ്പത്തിക വർഷത്തിൽ അത് 43 ബില്യൻ ഡോളറിന് മുകളിലെത്തി. രണ്ടുരാജ്യങ്ങൾ തമ്മിലുള്ള മൊത്തം വിദേശവ്യാപാരം 60 ബില്യൻ ഡോളറിൽനിന്ന്‌ ഇനി 100 ബില്യൻ ഡോളറിലേക്കെത്തും. സമഗ്രസാമ്പത്തിക കരാറിന്മേലുള്ള ചർചകൾ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചിരുന്നു. തുടർന്ന് കരാറിന്റെ കരട് രേഖയ്ക്ക് ഡിസംബറിൽ രണ്ടുരാജ്യങ്ങളും അംഗീകാരം നൽകുകയും ചെയ്തിരുന്നു. സ്വതന്ത്ര വ്യാപാര കരാർ കോവിഡാനന്തര സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമാകും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര ഇടപാടുകളിൽ ഗണ്യമായ വർധനവുണ്ടാകും. വിപണിയിൽ കൂടുതൽ നേട്ടമുണ്ടാകും.

ചെറുകിട ഇടത്തരം സംരംഭങ്ങൾക്കും ഇത് ഏറെ ഗുണംചെയ്യും. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപപദ്ധതികളുടെ സമഗ്ര രൂപരേഖയുണ്ടാക്കുക, നിക്ഷേപകർക്ക് സുതാര്യമായ മാർഗനിർദേശങ്ങൾ നൽകുക, നിക്ഷേപ നിധി കണ്ടെത്തുക, വിനിയോഗത്തിന് മാർഗരേഖകൾ തയ്യാറാക്കുക എന്നിവയും പുതിയ കരാറിന്റെ ഭാഗമാണ്. ഇൻഡ്യയിൽനിന്ന്‌ പ്രധാനമായും യുഎഇയിലേക്ക് കയറ്റി അയക്കുന്ന വസ്തുക്കളിൽ പ്രധാനമായ ലോഹങ്ങൾ, സ്വർണം, ധാന്യം, ധാതുക്കൾ, പഴം, പച്ചക്കറി, തേയില, മാംസം, കടൽ വിഭവങ്ങൾ, രാസവസ്തുക്കൾ, മരം ഉത്‌പന്നങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയിലും കരാർ ഗുണം ചെയ്യും.

പെട്രോളിയം, വജ്ര സ്വർണാഭരണങ്ങൾ, രാസവസ്തുക്കൾ എന്നിവയാണ് ഇൻഡ്യയിലേക്ക് തിരികെ ഇറക്കുമതി ചെയ്യുന്നത്. ഊർജമേഖലയിലും റിയൽ എസ്‌റ്റേറ്റിലും യുഎഇ ഇൻഡ്യയിൽ നിക്ഷേപം നടത്തുന്നതിനൊപ്പം റെയിൽവേ, റോഡ് മേഖലകളിൽ പരസ്പരനിക്ഷേപത്തിന് സാങ്കേതികവിദ്യകൾ കൈമാറാൻ ഇരുവരും നേരത്തെ തന്നെ ധാരണയായിരുന്നു. 2015ല്‍ തുടങ്ങിവെച്ച ചര്‍ച യാഥാര്‍ഥ്യമായതോടെ, അഞ്ച് വര്‍ഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറില്‍നിന്ന് 10,000 കോടി ഡോളറായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.

സേവന മേഖലയിലെ കയറ്റുമതി 1500 കോടി ഡോളര്‍ കണ്ട് ഉയരും. ഇൻഡ്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ, രണ്ടാമത്തെ കയറ്റുമതി ഇടവുമാണ്. യുഎഇയുടെ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇൻഡ്യ. ഇൻഡ്യയിലെ എട്ടാമത്തെ വലിയ നിക്ഷേപകരുമാണ് യുഎഇ. ഇൻഡ്യൻ കംപനികള്‍ക്ക് യുഎഇയില്‍ 8500 കോടി ഡോളറിന്റെ നിക്ഷേപമുണ്ട്. യുഎഇയിലെ താമസക്കാരില്‍ 38 ശതമാനവും ഇൻഡ്യൻ പ്രവാസികളാണ്.

Keywords: News, National, New Delhi, India, UAE, Gulf, Business, Narendra-Modi, India and UAE signed CEPA.
< !- START disable copy paste -->

Post a Comment