Join Whatsapp Group. Join now!
Aster MIMS 10/10/2023

'പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം ഉപയോഗിച്ച് വേശ്യാവൃത്തി'; മംഗ്ളൂറിൽ സംഘം അറസ്റ്റിൽ; കാസർകോട് നിന്നടക്കം ഇടപാടുകാരെന്ന് പൊലീസ്; 'രണ്ട് പിയു വിദ്യാർഥിനികളെ രക്ഷപ്പെടുത്തി'

Immoral racket arrested; rescued two students, police says #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മംഗ്ളുറു: (www.kasargodvartha.com 04.02.2022) പ്രായപൂർത്തിയാകാത്ത കോളജ് പെൺകുട്ടികളെ അടക്കം നിർബന്ധിപ്പിച്ച് വേശ്യാവൃത്തിക്ക് ഉപയോഗിക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത രണ്ട് പ്രീ യൂനിവേഴ്സിറ്റി വിദ്യാർഥിനികളെ വേശ്യാവൃത്തിയിൽ നിന്ന് രക്ഷിച്ചതായും പൊലീസ് പറഞ്ഞു. മംഗ്ളുറു സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സമീന, ഭർത്താവ് സിദ്ദീഖ്, ആഇശ എന്നിവരെയാണ് പണ്ഡേശ്വർ വനിതാ പൊലീസ് അറസ്റ്റ് ചെയ്തത്.

Karnataka,Mangalore,news,Top-Headlines,arrest,Students,Police,mobile phone,honey trap,case,video, Immoral racket arrested; rescued two students, police says.

നഗരത്തിലെ അത്താവർ നന്തിഗുഡ്ഡയ്ക്ക് സമീപമുള്ള എസ്എംആർ ലിയാന അപാർട്മെന്റിലായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് പറഞ്ഞു. കോളജ് വിദ്യാർഥിനികളെ പ്രതികൾ വശീകരിച്ചും  പ്രായപൂർത്തിയാകാത്ത മറ്റു പെൺകുട്ടികളെ ബ്ലാക്മെയിൽ തന്ത്രങ്ങൾ ഉപയോഗിച്ചും  വേശ്യാവൃത്തിയിലേക്ക് തള്ളിവിടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. 17 വയസുള്ള പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഇരയായ വിദ്യാർഥിനികളിൽ ഒരാൾ തന്നെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുന്നുവെന്ന് പരാതിപ്പെട്ട് കോളജ് പ്രിൻസിപലിനെ സമീപിച്ചിരുന്നതായി സിറ്റി പൊലീസ് കമീഷനർ എൻ ശശി കുമാർ മാധ്യമങ്ങളോട്  പറഞ്ഞു. 

'കോളജ് പ്രിൻസിപൽ ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. കൗൺസിലിങ്ങിന് ശേഷം ഇരകൾ തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടർന്ന് അത്താവറിലെ വാടകവീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. സഹപാഠി വഴിയാണ് പ്രതികളുമായി ബന്ധപ്പെട്ടതെന്ന് വിദ്യാർഥിനി പൊലീസിനോട് പറഞ്ഞു. ഇവരുടെ   പ്രവർത്തനങ്ങളെക്കുറിച്ച് കോളജ് പ്രിൻസിപലിനെ അറിയിച്ചതിനെ തുടർന്ന് റാകെറ്റിന്റെ ഭാഗമായി തുടരാൻ പെൺകുട്ടി വിസമ്മതിച്ചു. 

എന്നാൽ സഹകരിക്കാൻ വിസമ്മതിച്ചാൽ തന്റെ ചില വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. കാസർകോട്ട് നിന്നടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവരുടെ ഇടപടുകാർ ആയിരുന്നു. കേരളത്തിൽ നിന്നുള്ള ഒരു സ്ത്രീയാണ് ഇടപാടുകാർക്ക് സ്ത്രീകളെ എത്തിക്കുന്നത്. കൂടുതൽ വിദ്യാർഥിനികൾ  ഉൾപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്' - പൊലീസ് കമീഷനർ കൂട്ടിച്ചേർത്തു.

ഇടപാടുകാരിൽ ചിലരെ ഹണി ട്രാപിൽ കുടുക്കിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Keywords: Karnataka,Mangalore,news,Top-Headlines,arrest,Students,Police,mobile phone,honey trap,case,video, Immoral racket arrested; rescued two students, police says.


< !- START disable copy paste -->

Post a Comment