Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂരില്‍ ഹോടെല്‍ ഉടമ കുത്തേറ്റ് മരിച്ചു; 2 പേര്‍ പൊലീസ് കസ്റ്റഡിയില്‍

Hotel Owner Killed in Kannur; Two in custody#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kasargodvartha.com 01.02.2022) കണ്ണൂര്‍ ആയിക്കരയില്‍ ഹോടെല്‍ ഉടമ കുത്തേറ്റ് മരിച്ചു. പയ്യാമ്പലത്തെ സൂഫി മക്കാനി ഹോടെല്‍ ഉടമ ജസീര്‍ (35) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റബീയ്, ഹനാന്‍ എന്നിവരാണ് പിടിയിലായത്. നഗരത്തിലെ സിസി ടിവികള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.

തിങ്കളാഴ്ച അര്‍ധരാത്രി ആയിക്കര മീന്‍ മാര്‍കെറ്റിനടുത്ത് വച്ചാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്ന് മൃതദേഹത്തിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. 

News, Kerala, State, Kannur, Top-Headlines, Killed, Crime, Police, Accused, Custody, Hotel Owner Killed in Kannur; Two in custody


വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജസീറിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Kannur, Top-Headlines, Killed, Crime, Police, Accused, Custody, Hotel Owner Killed in Kannur; Two in custody

Post a Comment