1989 ഫെബ്രുവരി 12ന് തലപ്പാടിയില്‍ നിന്നു രണ്ട് കാറുകളിലായി കടത്തുകയായിരുന്ന 370 കിലോ വരുന്ന 1,600 സ്വര്‍ണ ബിസ്‌കറ്റുകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയതോടെയാണു സംഭവങ്ങളുടെ തുടക്കം. അധോലോക നേതാവ് പാകിസ്താന്‍ അബ്ദുര്‍ റഹ് മാന്‍ മുംബൈയിലേക്ക് കടത്തുന്നതിനു വേണ്ടി ഏല്‍പിച്ച സ്വര്‍ണമായിരുന്നു ഇതെന്നാണ് പറയുന്നത്.
ബേക്കല്‍ മൗവ്വലിലെ ശഹനാസ് ഹംസ എന്ന ഹംസയും കേസിലെ സാക്ഷിയായിരുന്ന അബൂബകറുമാണ് സ്വര്‍ണം കടത്താനായി ഇടനിലക്കാരായി നിന്നതെന്നും ഹംസ ഒറ്റിക്കൊടുത്തത് മൂലമാണ് റവന്യു ഇന്റലിജന്‍സ് സ്വര്‍ണം പിടികൂടിയതെന്ന നിഗമനത്തിലെത്തിയ അബ്ദുര്‍ റഹ് മാന്‍ ഹംസയെ വകവകരുത്തുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്‌തെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. സ്വർണക്കടത്തിന്റെ പ്രതിഫലത്തെച്ചൊല്ലി അബ്ദുർ റഹ്മാനുമായി തർക്കമുണ്ടായതിനെത്തുടർന്ന് ഹംസയും കൂട്ടാളിയും ഒറ്റുകാരായി മാറിയെന്നാണ് പറയുന്നത്. വിവരം നൽകിയതിന് ഹംസയ്ക്ക് സര്‍കാര്‍ പാരിതോഷികം നല്‍കിയിരുന്നു.
തുടർന്ന് 1989 മാര്‍ച് 29ന് പൊയ്‌നാച്ചിയില്‍ വെച്ച് ഹംസ വെടിയേറ്റ് മരിച്ചു. പ്രതികള്‍ ഹംസയെ മംഗ്ളുറു മുതല്‍ കാസര്‍കോട് വരെ പിന്തുടര്‍ന്ന് വാഹനം വളഞ്ഞു വെടിവെച്ചു കൊല്ലുകയായിരുന്നുവെന്നാണ് കേസ് റിപോർട്. ലോകല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസിൽ 19 പ്രതികളാണുള്ളത്. ഇവരിൽ ഒന്നാം പ്രതി അബ്ദുർ റഹ്മാൻ ഉൾപെടെ എട്ടുപേർ ഒളിവിൽ പോയി. മൂന്നുപേർ മാപ്പുസാക്ഷികളായി. ശേഷിച്ച എട്ടുപേരാണ് വിചാരണ നേരിട്ടത്. ഇവരിൽ അബ്ദുല്ല ഉൾപെടെ ആറുപേരെ കോടതി ശിക്ഷിച്ചു. ഒളിവില്‍ കഴിഞ്ഞിരുന്ന എ സി അബ്ദുല്ലയെ 1995ലാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിന്റെ വിചാരണയ്ക്കായുള്ള യാത്രയ്ക്കിടെ ഇയാൾ തീവണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു. പിന്നീട് വീണ്ടും അറസ്റ്റുചെയ്ത് കൊച്ചിയില്‍ കൊണ്ടുവന്നശേഷമാണ് പ്രത്യേക കോടതിയില്‍ വിചാരണ ചെയ്തത്.
Keywords: News, Kerala, Kasaragod, High-Court, Accused, Case, Top-Headlines, Mangalore, Report, Investigation, Government, quashed, High Court quashed the life sentence of the second accused.
< !- START disable copy paste -->