Join Whatsapp Group. Join now!
Aster MIMS 10/10/2023

സെക്രടറിയുടെ പരാതി; പഞ്ചായത് പ്രസിഡന്റ്, ബ്ലോക് പഞ്ചായത് അംഗം ഉൾപെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈകോടതി വിലക്ക്

High court bans arrest of Balal panchayat president and others#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 26.02.2022) പഞ്ചായത് സെക്രടറിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രെജിസ്റ്റർ ചെയ്ത കേസിൽ ബളാൽ പഞ്ചായത് പ്രസിഡന്റ് രാജുകട്ടക്കയം, ബ്ലോക് പഞ്ചായത് അംഗം ഷോബി ജോസഫ്, ഗ്രാമപഞ്ചായത് അംഗം കെ ആർ വിനു എന്നിവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈകോടതിയുടെ വിലക്ക്. മാർച് 14 വരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റീസ് പി ഗോപിനാഥിന്റെ ഉത്തരവിൽ പറയുന്നു.

  
Vellarikundu, Kasaragod, Kerala, Secretary, Complaint, Panchayath, President, Arrest, High-Court, Police, Politics, Congress, Police-station, Bellur, CPM, High court bans arrest of Balal panchayat president and others.



രാജു കട്ടക്കയം അടക്കമുള്ളവർ തന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് കാണിച്ചുകൊണ്ടാണ് പഞ്ചായത് സെക്രടറി മിഥുൻ കൈലാസ് വെള്ളരിക്കുണ്ട് പൊലീസിൽ പരാതിയും നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്തതിനെ തുടർന്ന് മുൻ‌കൂർ ജാമ്യം തേടിയാണ് കാഞ്ഞങ്ങാട്ടെ അഡ്വ. പി വേണുഗോപാൽ മുഖേന നേതാക്കൾ ഹൈകോടതിയെ സമീപിച്ചത്.

പ്രശ്‌നം പഞ്ചായത്തിൽ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. ഭരണസ്തംഭനമുണ്ടാക്കുന്ന തരത്തിലാണ് സെക്രടറിയുടെ പ്രവർത്തനമെന്ന് ആരോപിച്ച് ബളാൽ പഞ്ചായത് ഭരണ സമിതി പ്രത്യേക യോഗം ചേരുകയും മിഥുൻ കൈലാസിനെ മാറ്റണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെടുകയും ചെയ്തു. സെക്രടറിക്ക് പിന്തുണ പ്രഖ്യാപിച്ച് സിപിഎം പഞ്ചായത് ഓഫീസ് മാർച് ഉൾപെടെ നടത്തി. പിന്നാലെ കള്ളക്കേസെടുക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർചും നടത്തി. അതിനിടെ മിഥുൻ കൈലാസിനെ ബെള്ളൂർ പഞ്ചായതിലേക്ക് സ്ഥലം മാറ്റി.


Keywords: Vellarikundu, Kasaragod, Kerala, Secretary, Complaint, Panchayath, President, Arrest, High-Court, Police, Politics, Congress, Police-station, Bellur, CPM, High court bans arrest of Balal panchayat president and others. 

< !- START disable copy paste -->

Post a Comment