സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.02.2022) ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ഒരു പറ്റം അമ്മമാർ. എല്ലാവരെയും മക്കളും ബന്ധുകളും കൂടപ്പിറപ്പുകളും ഉപേക്ഷിച്ചവർ. പ്രായം 60 വയസിന് മുകളിലും. ഇതിൽ നിത്യരോഗികളും കിടപ്പുരോഗികളും പെടും. ഈ ദുരവസ്ഥകളിലും 15 ഓളം അമ്മമാർക്ക് സ്വർഗലോകം സമ്മാനിക്കുകയാണ്, വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ എഫ് ഡി എസ് എച് ജെ കോൻവെന്റ്.
ജീവിതത്തിന്റെ അവസാന നാളുകളിൽ ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെട്ട നിരാലംബരായ വൃദ്ധ മാതാപിതാക്കൾ കഴിയുന്ന ഈ സ്വർഗലോകത്ത് ഒരു തവണയെങ്കിലും എത്തിയാൽ നമുക്കും ഭാവിയിൽ ഈ അവസ്ഥയാണ് വരാൻ പോകുന്നത് എന്ന് ഓർത്തു പോകും. ചങ്ങനാശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മഠത്തിൽ എല്ലാം മറന്ന് ജീവിതത്തിന്റെ അവസാന നാളുകൾ എണ്ണുന്ന അമ്മമാർക്ക് സ്വാദിഷ്ടമായ ഭക്ഷണം, മരുന്ന് എന്നിവയ്ക്ക് പുറമെ അവരുടെ ദിനചര്യകൾ പോലും ചെയ്യിക്കുന്നത് സിസ്റ്റർ റോസിറ്റ മദറിന്റെ നേതൃത്വലുള്ള നാലു സിസ്റ്റർമാരാണ്.
മഠത്തിന്റെ അധീനതയിലുള്ള അഞ്ചേകർ ഭൂമിയിലെ വരുമാനം കൊണ്ടാണ് ആർക്കും പരാതിയോ പരിഭവമോ ഇല്ലാതെ ഈ സ്വർഗലോകമഠത്തിന്റെ പ്രവർത്തനം മുന്നോട്ട് പോകുന്നത്. നിലവിൽ 60 വയസ് കഴിഞ്ഞ 15 ഓളം അമ്മമാരാണ് ഇവിടെയുള്ളത്. ഇതിൽ ഭൂരിഭാഗം പേരെയും പൊലീസുകാർ എത്തിച്ചവരാണ്. വഴിയിൽ കിടന്ന് കിട്ടിയവരെയും വീട്ടുകാർ ഇറക്കി വിട്ടവരെയും പൊലീസ് സുരക്ഷിതമായി പാർപിക്കാൻ ഇടം കണ്ടെത്തുന്ന സ്ഥലം കൂടിയാണ് ഈ മഠം. രാജപുരം, ചീമേനി, വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്നുമാണ് അധികവും ഇവിടേയ്ക്ക് അമ്മമാരെ എത്തിച്ചിരിക്കുന്നത്.
ഈ സ്ഥാപനത്തെ കുറിച്ച് അധികമാർക്കും അറിയണമെന്നില്ല. മഠത്തിന്റെ പേരും വഴിയും കാണിച്ചുമുൻപ് വെള്ളരിക്കുണ്ട് കൊന്നക്കാട് റോഡിൽ ഒരു ബോർഡ് സ്ഥാപിച്ചിരുന്നുവെങ്കിലും ഏതോ സാമൂഹ്യ വിരുദ്ധർ അത് നശിപ്പിച്ചു. എങ്കിലും പുന്നകുന്നിലെ ഈ മഠം തേടി പിടിച്ചു സുമനസുകൾ എത്തി അമ്മമാർക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു നൽകുന്നതായി മദർ റോസിറ്റ സാക്ഷ്യപ്പെടുത്തുന്നു.
എങ്കിലും പ്രതിസന്ധിയുടെ കാലത്ത് കാർഷികവിളകൾക്ക് വിലയിടിവ് ഉണ്ടായതും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും മൂലം മഠത്തിന്റെ ഇപ്പോഴത്തെ പ്രവർത്തനം പരിതാപകരമാണ്. എന്നാൽ ബുദ്ധിമുട്ടുകൾ ആരോരുമില്ലാത്ത അമ്മമാരെ അറിയിക്കാത്ത സിസ്റ്റർ റോസിറ്റയുടെ നേതൃത്വത്തിലുള്ള അമ്മമാരെ സഹായിക്കാൻ മനസുള്ളവർക്ക് ഇവിടേയ്ക്ക് നേരിട്ട് എത്താം. വൃദ്ധ മാതാക്കൾളെ കുളിപ്പിച്ച് വൃത്തിയായി പരിചരിക്കാൻ വേണ്ടി ചൂട് വെള്ളം തയ്യാറുക്കുന്നതിനായി ഒരു സോളാർ സംവിധാനമാണ് ഇവിടെ ഇപ്പോൾ അത്യാവശ്യം.
Keywords: Vellarikundu, Kasaragod, Kerala, News, Parents, Care, Caregiver, Mothers, House, Top-Headlines, Heaven is here for mothers who have been abandoned by relatives.
< !- START disable copy paste -->വെള്ളരിക്കുണ്ട്: (www.kasargodvartha.com 08.02.2022) ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകൾ സംസാരിക്കുന്ന ഒരു പറ്റം അമ്മമാർ. എല്ലാവരെയും മക്കളും ബന്ധുകളും കൂടപ്പിറപ്പുകളും ഉപേക്ഷിച്ചവർ. പ്രായം 60 വയസിന് മുകളിലും. ഇതിൽ നിത്യരോഗികളും കിടപ്പുരോഗികളും പെടും. ഈ ദുരവസ്ഥകളിലും 15 ഓളം അമ്മമാർക്ക് സ്വർഗലോകം സമ്മാനിക്കുകയാണ്, വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ എഫ് ഡി എസ് എച് ജെ കോൻവെന്റ്.