Join Whatsapp Group. Join now!
Aster MIMS 10/10/2023

ജനുവരിയില്‍ ജിഎസ്ടി കളക്ഷന്‍ 1.30 ലക്ഷം കോടി കടന്നു; മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ ഉണ്ടായ വര്‍ധനവ് 15 ശതമാനം

GST collection in Jan crosses Rs 1.3-trn mark for fourth time #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെല്‍ഹി: (www.kasargodvartha.com 01.02.2022) 2022 ജനുവരി മാസത്തില്‍ 1,38,394 കോടി രൂപ ജിഎസ്ടി വരുമാനം നേടിയതായി ധനമന്ത്രാലയം. ഇത് നാലാം തവണയാണ് ജിഎസ്ടി 1.30 ലക്ഷം കോടി കടക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15 ശതമാനം വര്‍ധനവാണ് വരുമാനത്തില്‍ ഉണ്ടായത്. 2020 ജനുവരി മാസത്തെ അപേക്ഷിച്ച് വര്‍ധന 25 ശതമാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

2022 ജനുവരിയില്‍ ചരക്ക് ഇറക്കുമതിയിലൂടെയുള്ള വരുമാനം 26 ശതമാനം ഉയര്‍ന്നു. ആഭ്യന്തര ഇടപാടുകളില്‍ നിന്നുള്ള വരുമാനത്തില്‍ 12 ശതമാനം വര്‍ധന രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിവരെയുള്ള കണക്കാണ് പുറത്തുവിട്ടത്. സെന്‍ട്രല്‍ ഡിഎസ്ടി 24674 കോടി രൂപയാണ്. സ്റ്റേറ്റ് ജിഎസ്ടി 32016 കോടി രൂപ. സംയോജിത ജിഎസ്ടി 72030 കോടി രൂപയുമാണ്. സെസ് 9674 കോടി രൂപയാണെന്നും ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

New Delhi, News, National, Top-Headlines, Price, GST collection in Jan crosses Rs 1.3-trn mark for fourth time

Keywords: New Delhi, News, National, Top-Headlines, Price, GST collection in Jan crosses Rs 1.3-trn mark for fourth time

Post a Comment