ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ബല്ലാൽബാഗിലെ ശ്രീദേവി കോളജിന് മുന്നിലാണ് സംഭവം നടന്നത്. മലയാളി വിദ്യാർഥികൾ സഞ്ചരിച്ച വാഹനം വഴിയിൽ വെച്ച് ഒരു സ്‌കൂടെറിൽ ഇടിച്ച് ചെറിയ അപകടമുണ്ടായിരുന്നു. ഈ സംഭവം ഇരുകൂട്ടരും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.
ഇതിന് പിന്നാലെയാണ് ഒരു സംഘം യുവാക്കൾ വാളുമായി കോളജിന് മുന്നിലെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. സംഭവത്തിൽ കേസെടുത്ത ബാർകെ പൊലീസ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Mangalore, Karnataka, News, Top-Headlines, Arrest, Police, Weapon, Bike, Student, College, Accident, Viral Video, Kerala, Youth, Video, Group of youngsters on vehicle flash swords; one arrested.