തിരുവനന്തപുരം: (www.kasargodvartha.com 04.02.2022) ഓര്‍ഡിനന്‍സിലൂടെ സര്‍കാര്‍ ചിറകരിയാനുള്ള നീക്കം നടത്തുന്നതിനിടെ മന്ത്രി ആര്‍ ബിന്ദുവിന് ലോകായുക്ത ക്ലീന്‍ചിറ്റ് നല്‍കിയത് സിപിഎമിന് ആശ്വാസമായി. ലോകായുക്ത ഉത്തരവിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളടക്കം രാജിവെച്ച് പുറത്ത് പോകേണ്ടിവരുന്നു എന്ന വാദം ഉയര്‍ത്തിയാണ് സര്‍കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചത്. ലോകായുക്തയുടെ ഉത്തരവ് നടപ്പാക്കാനും നടപ്പാക്കാതിരിക്കാനുമുള്ള അധികാരം സര്‍കാരിനുണ്ടെന്നതാണ് ഭേദഗതി. ഇതിനെതിരെ ഇടതുമുന്നണിയില്‍ തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു.
കണ്ണൂര്‍ യൂനിവേഴ്‌സിറ്റി വി സി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു വഴിവിട്ട് ഇടപെട്ടെന്ന് പ്രതിപക്ഷവും സേവ് യൂനിവേഴ്‌സിറ്റി ഫോറവും ആരോപിച്ചിരുന്നു. മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡോ. ഗോപിനാഥ് രവീന്ദ്രനെ വി സി ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു കത്ത് നല്‍കിയ വിവരം ഗവര്‍ണര്‍ വെളിപ്പെടുത്തിയിരുന്നു. യൂനിവേഴ്‌സിറ്റി നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ അമിതമാകുന്നെന്നും അദ്ദേഹം ആരോപിച്ചു. പിന്നീട് ചാന്‍സലര്‍ പദവി ഒഴിയുന്നതായും അറിയിച്ചിരുന്നു.
പ്രോ-വൈസ് ചാന്‍സലര്‍ എന്ന നിലയില്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് ശുപാര്‍ശ കത്ത് നല്‍കാന്‍ കഴിയില്ലെന്ന് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വി എസ് സുനില്‍കുമാറും ആരോപിച്ചിരുന്നു. എന്നാല്‍ മന്ത്രി കത്ത് നല്‍കിയാലും യൂനിവേഴ്‌സിറ്റി ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ക്ക് വിവേചനാധികാരം ഉപയോഗിക്കാമെന്നാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചൂണ്ടിക്കാട്ടുന്നത്. ഇത് ഗവര്‍ണര്‍ക്കും പ്രതിപക്ഷത്തിനും സിപിഐയ്ക്കും ഏറ്റ തിരിച്ചടിയാണ്.
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെ ടി ജലീല്‍ എംഎല്‍എ കഴിഞ്ഞ കുറേദിവസമായി കടുത്ത ആരോപണങ്ങളാണ് ഫേസ്ബുകിലൂടെ ഉന്നയിച്ചിരുന്നത്. യോഗ്യതാ പട്ടികയില്‍ മറ്റാരും ഇല്ലാത്തത് കൊണ്ടാണ് പിണറായി സര്‍കാര്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചതെന്നും ജലീല്‍ വ്യക്തമാക്കിയിരുന്നു. ജലീലിന്റെ വിമര്‍ശനങ്ങളെ സിപിഎം തള്ളിക്കളഞ്ഞില്ല, പാര്‍ടി നിലപാട് അല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ വിമര്‍ശനങ്ങള്‍ക്കും വ്യക്തിപരമായ ആരോപണങ്ങള്‍ക്കും പിന്നാലെയാണ് ലോകായുക്ത മന്ത്രി ആര്‍ ബിന്ദുവിന് ക്ലീന്‍ചിറ്റ് നല്‍കിയത്.
Keywords: Government gets a big relif in Lokayuktha order on Kannur university VC appoinment, Kerala, Thiruvananthapuram, News, Top-Headlines, Government, Kannur University, Governor, VC, MLA, Appoinment.
< !- START disable copy paste -->
ചിറകരിയാനുള്ള നീക്കത്തിനിടയിലും സര്‍കാരിന് ആശ്വാസമായി ലോകായുക്ത, എതിര്‍ത്തവരുടെ വാ അടപ്പിക്കാന്‍ സിപിഎം
Government gets a big relif in Lokayuktha order on Kannur university VC appoinment
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ