Join Whatsapp Group. Join now!
Aster MIMS 10/10/2023

കണ്ണൂർ വിമാനത്താവളത്തിൽ 1.55 കോടി രൂപയുടെ സ്വർണവേട്ട; 2 കാസർകോട് സ്വദേശികൾ ഉൾപെടെ 3 പേർ പിടിയിൽ

Gold worth Rs 1.55 crore seized at Kannur International Airport #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (www.kasargodvartha.com 08.02.2022) കണ്ണൂർ വിമാനത്താവളത്തിൽ 1.55 കോടി രൂപയുടെ സ്വർണവേട്ട. രണ്ട് കാസർകോട് സ്വദേശികൾ ഉൾപെടെ മൂന്ന് പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) എയർ കസ്റ്റംസും സംയുക്തമായി പിടികൂടി. കാസർകോട് സ്വദേശികളായ അബ്ദുൽ സമീര്‍, സാബിത്, കോഴിക്കോട് ജില്ലയിലെ നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ശാർജയിൽ നിന്ന് കണ്ണൂരിലേക്ക് വെവ്വേറെ വിമാനങ്ങളിൽ എത്തിയവരാണ് മൂവരും.

Kerala, Kannur, News, Top-Headlines, Airport, Kasaragod, Sharjah, Kozhikode, Gold, Seized, Smuggling, Customs, Case, Gold worth Rs 1.55 crore seized at Kannur International Airport.

സാബിതിൽ നിന്ന് 56 ലക്ഷം രൂപ വിലമതിക്കുന്ന 552 ഗ്രാം സ്വർണവും 675 ഗ്രാം സ്വർണാഭരണങ്ങളും നൂറുദ്ദീനിൽ നിന്ന് 72 ലക്ഷം രൂപ വിലമതിക്കുന്ന 1472 ഗ്രാം സ്വർണവും സമീറിൽ നിന്ന് 27.30 ലക്ഷം രൂപ വിലമതിക്കുന്ന 648 ഗ്രാം സ്വർണാഭരണങ്ങളുമാണ് പിടികൂടിയത്. ആകെ 3.4 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്.സ്വർണമിശ്രിതം സാബിത് മൂന്നു കാപ്‌സ്യൂളുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചും നൂറുദ്ദീൻ സോക്‌സിനുള്ളിലായുമാണ് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും ഡിആർഐയും ചേർന്ന് ഈ വർഷം ഇതുവരെ 10 കിലോ സ്വർണം പിടികൂടിയതായും 13 കേസുകൾ റെജിസ്റ്റർ ചെയ്തതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു.


Keywords: Kerala, Kannur, News, Top-Headlines, Airport, Kasaragod, Sharjah, Kozhikode, Gold, Seized, Smuggling, Customs, Case, Gold worth Rs 1.55 crore seized at Kannur International Airport.


< !- START disable copy paste -->

Post a Comment