ഒമ്പത് മണിക്ക് ആരംഭിച്ച പരിശോധന നാല് മണിക്കൂർ നീണ്ടുനിന്നു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. റെയ്‌ഡ് രാഷ്ട്രീയ പ്രേരിതമെന്നും എല്ലാ രേകഖകളും കാണിച്ചതായും ഖമറുദ്ദീൻ പ്രതികരിച്ചു.
അതിനിടെ കേസിൽ ഒരാളെ കൂടി ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ജ്വലറി ഡയറക്ടറായ കണ്ണൂർ ജില്ലയിലെ ഹാരിസ് അബ്‌ദുൽ ഖാദറാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ജ്വലറിയുടെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍, വിദേശ നിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചായിരുന്നു പരിശോധനയെന്ന് വൃത്തങ്ങൾ അറിയിച്ചു.
Keywords: News, Kerala, Kasaragod, Cheruvathur, Top-Headlines, Raid, Gold, Case, Crime Branch, Fraud, MC Qamaruddin, Pookoya Thangal, Fashion gold investment fraud case; Crime Branch raid on the house of MC Qamaruddin and Pookoya Thangal.
< !- START disable copy paste -->