Join Whatsapp Group. Join now!
Aster MIMS 10/10/2023

അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും കൂട്ടര്‍ക്കും എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: മഹാരാഷ്ട്ര മന്ത്രി നവാബ് മാലികിനെ ഇഡി അറസ്റ്റ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, New Delhi,news,arrest,Top-Headlines,National,
ന്യൂഡെല്‍ഹി: (www.kvartha.com 22.02.2022) അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനും കൂട്ടര്‍ക്കും എതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍സിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലികിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.


 
ED arrests Nawab Malik in connection with money laundering case against Dawood, New Delhi, News, Arrest, Top-Headlines, National.

 

ചോദ്യം ചെയ്യലിന് ശേഷം ഇഡി ഓഫിസില്‍ നിന്ന് ഇറങ്ങിയ മാലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു, 'ലഡേംഗേ, ജീതേംഗേ, സബ് കോ എക്സ്പോസ് കരേംഗേ. (എല്ലാവരോടും പോരാടുകയും ജയിക്കുകയും എല്ലാവരെയും തുറന്നുകാട്ടുകയും ചെയ്യും)'. തുടര്‍ന്ന് മന്ത്രിയെ വൈദ്യപരിശോധനയ്ക്കായി ജെ ജെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

മാലിക് ഉള്‍പെടെയുള്ളവരുടെ കുര്‍ള പ്രോപര്‍ടി ഇടപാട് ഏജന്‍സി അന്വേഷിക്കുന്നുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ സഹായിയില്‍ നിന്ന് നിലവിലുള്ള മാര്‍കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മാലിക് ഈ വസ്തു വാങ്ങിയതായി വൃത്തങ്ങള്‍ പറഞ്ഞു.

അതേസമയം, നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടിയുടെ പ്രവര്‍ത്തകര്‍ ദക്ഷിണ മുംബൈയിലെ ബലാര്‍ഡ് പിയറിലെ ഇഡി ഓഫിസിന് പുറത്ത് തടിച്ചുകൂടി അവരുടെ നേതാവിന്റെ അറസ്റ്റിനെതിരെ മുദ്രാവാക്യം വിളിക്കുകയാണ്. മാലികിനെ റിമാന്‍ഡ് ചെയ്യുന്നതിനായി ഇഡി ഹാജരാക്കുന്ന മുംബൈ സെഷന്‍സ് കോടതിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ സംസാരിക്കുന്നവരെ പീഡിപ്പിക്കാനുള്ള ശ്രമമാണ് മാലികിന്റെ ചോദ്യം ചെയ്യലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചു. 'നവാബ് മാലിക് എല്ലാ കാര്യങ്ങളും തുറന്നുപറയുന്ന ആളാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിനെതിരെ അവര്‍ എന്തെങ്കിലും പ്രശ്നം ഉന്നയിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു.

ഒരു മുസ്ലിം ആക്ടിവിസ്റ്റ് എതിരാളിയുണ്ടെങ്കില്‍ അയാളുടെ പേര് ദാവൂദുമായി ബന്ധിപ്പിക്കുന്നത് അവരുടെ ശീലമാണ്. ഞാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരിക്കെ എന്റെ പേരും ദാവൂദുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗത്തിനെതിരെ സംസാരിക്കുന്നവരെ ദ്രോഹിക്കാനുള്ള ശ്രമമാണ് ഇതെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു.

ഹവാല കേസ് അന്വേഷിക്കുന്നതിനിടെ ഏജന്‍സി ശേഖരിച്ച രഹസ്യാന്വേഷണ വിവരങ്ങളിലാണ് മാലികിന്റെ പേര് ആദ്യം ഉയര്‍ന്നുവന്നതെന്ന് വൃത്തങ്ങള്‍ പറഞ്ഞു. ഇബ്രാഹിം, ഇഖ്ബാല്‍ മിര്‍ചി, ഛോടാ ശകീല്‍, പാര്‍കര്‍, ജാവേദ് ചിക്‌ന എന്നിവര്‍ക്കെതിരെയുള്ള കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ഇഡി അന്വേഷിച്ചുവരികയാണ്.

അന്വേഷണവുമായി ബന്ധപ്പെട്ട് കസ്‌കര്‍, ഛോടാ ശകീലിന്റെ ഭാര്യാസഹോദരന്‍ സലിം ഫ്രൂട്, ഇബ്രാഹിമിന്റെ സഹോദരി ഹസീന പാര്‍കര്‍ എന്നിവരുടെ വസതികള്‍ ഉള്‍പെടെ മുംബൈയിലെ 10 സ്ഥലങ്ങളില്‍ ഏജന്‍സി ഇതിനകം പരിശോധന നടത്തി. ഈ കേസില്‍ ഗ്യാങ്സ്റ്റര്‍ ഛോടാ ശകീലിന്റെ ഭാര്യാ സഹോദരന്‍ സലിം ഫ്രൂട്, കസ്‌കര്‍, പാര്‍കറിന്റെ മകന്‍ എന്നിവരെയും ചോദ്യം ചെയ്തിട്ടുണ്ട്.

ഇബ്രാഹിമിനും സഹായികള്‍ക്കുമെതിരായ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസ്, ഈ മാസം ആദ്യം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഡി കമ്പനിക്കെതിരെ കര്‍ശനമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ(യുഎപിഎ) പ്രകാരം ഫയല്‍ ചെയ്ത പുതിയ കേസിന്റെ അടിസ്ഥാനത്തിലാണ്. ഇന്‍ഡ്യയ്ക്കെതിരായ ഹവാല ഇടപാടുകള്‍ ഉള്‍പെ

ടെയുള്ള ഭീകര പ്രവര്‍ത്തനങ്ങളിലെ പങ്കിനൊപ്പം ഇബ്രാഹിമിനെയും അദ്ദേഹത്തിന്റെ നിരവധി കൂട്ടാളികളെയും എന്‍ഐഎ പ്രതിപട്ടികയില്‍ പേര് ചേര്‍ത്തിട്ടുണ്ട്.

അതിനിടെ മുന്‍കൂര്‍ അറിയിപ്പൊന്നും നല്‍കാതെ അതിരാവിലെ മാലികിനെ കൂട്ടിക്കൊണ്ടുപോയി ഇഡി ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് സംസ്ഥാന എന്‍സിപി പ്രസിഡന്റ് ജയന്ത് പാടില്‍ ആരോപിച്ചു. 'ഇത് അധികാര ദുര്‍വിനിയോഗത്തിന്റെ മറ്റൊരു ഉദാഹരണമാണ്. അദ്ദേഹത്തിന് നോടിസ് നല്‍കിയിട്ടില്ല. മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ ഒരു സംസ്ഥാനത്തെ മന്ത്രിയെ (എംഒഎസ്) രാവിലെ തന്നെ കൊണ്ടുപോയി ഇഡി എല്ലാ നിയമങ്ങളും ലംഘിച്ചു,' എന്നും പാടില്‍ കുറ്റപ്പെടുത്തി.

നവാബ് മാലിക് മുമ്പ് നേരത്തെ ചിലരുടെ തെറ്റുകള്‍ തുറന്നുകാട്ടിയിരുന്നു. ഇത് ചിലരെയെങ്കിലും ചൊടിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍ ചെയ്ത പ്രവൃത്തിയുടെ പേരില്‍ അദ്ദേഹത്തെ മനഃപൂര്‍വം കുടുക്കാന്‍ ലക്ഷ്യമിട്ടുള്ള ശ്രമമാണ് ഇതെന്നും പാടില്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് നടന്‍ ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെതിരെ മയക്കുമരുന്ന് കേസ് എടുത്ത നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) മുന്‍ സോണല്‍ മേധാവി സമീര്‍ വാങ്കഡെയ്ക്കെതിരെ ട്വീറ്റ് ചെയ്തതിന് മാലിക് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

Keywords: ED arrests Nawab Malik in connection with money laundering case against Dawood, New Delhi, News, Arrest, Top-Headlines, National.

Post a Comment