Join Whatsapp Group. Join now!
Aster MIMS 10/10/2023

ഡോ. ജമാൽ അഹ്‌മദ്‌ കെ ജി എം ഒ എ സംസ്ഥാന ട്രഷററായി ചുമതലയേറ്റു; പദവിയിലെത്തുന്നത് തുടർചയായ രണ്ടാം തവണ

Dr. Jamal Ahmad taken charge as KGMOA State Treasurer #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാലക്കാട്: (www.kasargodvartha.com 01.02.2022) കേരള ഗവ. മെഡികൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥാന ട്രഷററായി ഡോ. ജമാൽ അഹ്‌മദ്‌ ചുമതലയേറ്റു. പാലക്കാട് വെച്ച് ഓൺലൈനിലൂടെ നടന്ന സംസ്ഥാന സമ്മേളനത്തിലാണ് തുടർചയായ രണ്ടാം തവണയും അദ്ദേഹം ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.  

Kerala, Palakkad, News, Top-Headlines, Hospital, Nileshwaram, Award, State, Kollam, KGMOA, Vice president, Dr. Jamal Ahmad taken charge as KGMOA State Treasurer.

സംസ്ഥാന പ്രസിഡൻ്റായി ഡോ. ജി എസ് വിജയകൃഷ്ണൻ (തിരുവനന്തപുരം), ജനറൽ സെക്രടറി ഡോ. ടി എൻ സുരേഷ് (കോഴിക്കോട്, മാനജിംഗ് എഡിറ്റർ ഡോ. വി എസ് അനുപ് (കൊല്ലം) എന്നിവരും സംസ്ഥാന സമ്മേളനത്തിൽ വെച്ച് ചുമതലയേറ്റെടുത്തു. 

ഡോ. ജമാൽ അഹ്‌മദ്‌ കഴിഞ്ഞ 15 വർഷമായി കെ ജി എം ഒ എ യുടെ സംസ്ഥാന സമിതി അംഗമാണ്. സംസ്ഥാന വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നീലേശ്വരം താലൂക് ആശുപത്രി സുപ്രണ്ടൻറാണ്. നീലേശ്വരം താലൂക് ആശുപത്രിക്ക് തുടർചയായി കായകല്പം അവാർഡ്  കിട്ടുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നു. ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള പി എൻ പണിക്കർ അവാർഡ്‌ ലഭിച്ചിട്ടുണ്ട്.

Keywords: Kerala, Palakkad, News, Top-Headlines, Hospital, Nileshwaram, Award, State, Kollam, KGMOA, Vice president, Dr. Jamal Ahmad taken charge as KGMOA State Treasurer.


< !- START disable copy paste -->

Post a Comment