Join Whatsapp Group. Join now!
Aster MIMS 10/10/2023

തമിഴ് സിനിമ 96ന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: സംവിധായകന്‍ സി പ്രേംകുമാര്‍

Director C Premkumar about second part of the movie 98 #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kasargodvartha.com 02.02.2022) കേരളത്തിലും തമിഴ്നാട്ടിലും തരംഗം സൃഷ്ടിച്ച തമിഴ് പ്രണയ ചിത്രം സിനിമ 96ന്റെ രണ്ടാം ഭാഗം പുറത്തിറക്കുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് സംവിധായകന്‍ സി പ്രേംകുമാര്‍. സിനിമയുടെ രണ്ടാംഭാഗം ഇറങ്ങുന്നുവെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് സംവിധായകന്‍ വിശദീകരണവുമായെത്തിയത്.

രണ്ടാം ഭാഗത്തിലും വിജയ് സേതുപതിയും തൃഷയും നായികാ-നായകന്മാരാകുന്നുവെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. ഇതോടെയാണ് ഇതെല്ലാം വ്യാജപ്രചരണമാണെന്നും ഒരു തുടര്‍ച്ചയും ആലോചനയിലില്ലെന്നും സംവിധായകന്‍ പ്രതികരിച്ചത്.

Chennai, News, National, Top-Headlines, Cinema, Entertainment, Director C Premkumar about second part of the movie 98

തൃഷ, വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സി പ്രേംകുമാര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം വന്‍ വിജയം നേടിയിരുന്നു. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

മദ്രാസ് എന്റര്‍പ്രൈസസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ്ചിത്രം നിര്‍മിച്ചത്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗാവിന്ദ് വസന്തയുടെ സംഗീതത്തില്‍ പുറത്തുവന്ന ഗാനങ്ങളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചിത്രം തെലുങ്കിലും കന്നഡയിലും റീമേക് ചെയ്തിട്ടുണ്ട്.

Keywords: Chennai, News, National, Top-Headlines, Cinema, Entertainment, Director C Premkumar about second part of the movie 98.

Post a Comment