city-gold-ad-for-blogger

എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി; മൃതദേഹം എയിംസ് സമരപന്തലിൽ; ഹൃദയഭേദകം ഈ സങ്കടക്കാഴ്ച

കാസർകോട്: (www.kasargodvartha.com 02.02.2022) എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി. കുമ്പടാജെ പഞ്ചായത്തിലെ പെരിഞ്ച മൊഗേർ ആദിവാസി കോളനിയിലെ മോഹനൻ- ഉഷ ദമ്പതികളുടെ മകൾ ഹർഷിതയാണ്​ ചൊവ്വാഴ്ച രാവിലെ മരിച്ചത്​. കുട്ടിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം എയിംസ് സമരപ്പന്തലിൽ എത്തിച്ചപ്പോൾ കണ്ടുന്നിവരുടെയെല്ലാം ഈറനണിഞ്ഞു.
                            
എൻഡോസൾഫാൻ ദുരിതബാധിതയായ ഒന്നരവയസുകാരി മരണത്തിന് കീഴടങ്ങി; മൃതദേഹം എയിംസ് സമരപന്തലിൽ; ഹൃദയഭേദകം ഈ സങ്കടക്കാഴ്ച
          
തല വളരുന്ന ഹൈഡ്രോ സെഫാലെസ് രോഗത്തെ തുടർന്നായിരുന്നു മരണം. മറ്റുപല അസുഖങ്ങളും കുട്ടിയെ തളർത്തിയിരുന്നു. കാസർകോട് ജനറൽ ആശുപത്രി, കോഴിക്കോട് മെഡികൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.

സഹോദരങ്ങൾ: ഉമേഷ്, രമേശ്. ഇവർക്ക് സംസാര വൈകല്യമുണ്ട്.

മൃതദേഹത്തിനായി 14 മണിക്കൂറോളം ആശുപത്രിക്ക് മുന്നിൽ കാത്തിരിക്കേണ്ടി വന്ന ദുരിതവും മാതാപിതാക്കൾക്കുണ്ടായി. ഒരു മാസത്തിനിടെ മരണപ്പെടുന്ന മൂന്നാമത്തെ എൻഡോസൾഫാൻ ദുരിതബാധിതയായ കുട്ടിയാണ് ഹർഷിത.

എൻഡോസൾഫാൻ ദുരിതബാധിതർക്കടക്കം വിദഗ്ധ ചികിത്സ ഉറപ്പുവരുത്തുന്നതിന് കാസർകോട്ട് എയിംസിനായി ജനകീയ സമിതിയുടെ നേതൃത്വത്തിൽ 21 ദിവസമായി നിരാഹാര സമരം നടന്നുവരികയാണ്. പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി അടക്കം നിരാഹാരത്തിനെത്തിയ ദിവസത്തിലാണ് ഹർഷിതയുടെ മൃതദേഹം സമരപ്പന്തലിൽ എത്തിച്ചത്.


Keywords: News, Kerala, Kasaragod, Strike, District, Dead body, Child, Top-Headlines, Protest, Hospital, Mogral, Dead body of child at protest venue.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia