Join Whatsapp Group. Join now!
Aster MIMS 10/10/2023

ശിവരാത്രി ദിനത്തിൽ കാൽനടയായി ധർമസ്ഥല ക്ഷേത്രത്തിലേക്ക് എത്തുന്ന ആയിരക്കണക്കിന് ഭക്തർക്ക് താമസവും ഭക്ഷണവും ഒരുക്കി ദർഗ കമിറ്റി; കമ്യൂനിറ്റി ഹോളിലെ ബുകിങ് പോലും വേണ്ടെന്ന് വെച്ച് വേറിട്ട മാതൃക

Dargah committee offers food, place for Shiva devotees, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com 28.02.2022) ശിവരാത്രി ദിനത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ധർമസ്ഥല ശ്രീ മഞ്ജുനാഥേശ്വര ക്ഷേത്രത്തിലേക്ക് കാൽനടയായി ആയിരക്കണക്കിന് പേരാണ് വരുന്നത്. ഇവിടെയെത്തുന്ന ഭക്തർക്ക് തുടർചയായ രണ്ടാം വർഷവും ഹാസൻ ജില്ലയിലെ ഒരു ദർഗയിൽ സൗജന്യ ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയിരിക്കുകയാണ്. സകലേഷ്പൂരിലെ മഞ്ജരബാദ് ദർഗ മാനജിംഗ് കമിറ്റിയാണ് സാഹോദര്യത്തിന്റെ മാതൃക തീർക്കുന്നത്. ബെംഗ്ളുറു - മംഗ്ളുറു ദേശീയ പാതയിലാണ് ദർഗ സ്ഥിതി ചെയ്യുന്നത്.
                                   
News, Karnataka, Mangalore, Top-Headlines, Mahashivratri, Dargah, Committee, Food, District, Hassan, President, Temple fest, Shiva devotees, Dargah committee offers food, place for Shiva devotees.

ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ എല്ലാ വർഷവും ആയിരക്കണക്കിന് ഭക്തർ നൂറുകണക്കിന് കിലോമീറ്ററുകൾ നടന്നാണ് എത്തിച്ചേരുന്നത്. ദക്ഷിണ കന്നഡയിലെ ചാർമാഡി ഘട്ടോ, ഹാസൻ ജില്ലയിലെ ഷിരാഡി ഘട്ടോ കടന്ന് വേണം അവർക്ക് ക്ഷേത്രത്തിലെത്താൻ. വഴിയിൽ, പല ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഭക്തർക്ക് ശീതളപാനീയങ്ങളും ഭക്ഷണങ്ങളും പഴങ്ങളും നൽകുന്നു.

ദർഗ കമിറ്റി, കമ്യൂനിറ്റി ഹോളിലെ അടുക്കളയിൽ ഭക്ഷണം തയ്യാറാക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ താമസവും വിശ്രമമുറിയും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. വിവാഹങ്ങൾക്കും മറ്റ് സാമൂഹിക പരിപാടികൾക്കും കമ്യൂനിറ്റിറ്റി ഹോൾ ബുകിങ് വരുന്നുണ്ടെങ്കിലും, ശിവഭക്തർക്ക് ആതിഥ്യമരുളാൻ പ്രതിജ്ഞാബദ്ധരായതിനാൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ സ്ഥലം വാടകയ്ക്ക് നൽകില്ലെന്ന് ദർഗ മാനജിംഗ് കമിറ്റി അറിയിച്ചു.

ഈ വർഷം പദയാത്രക്കാരുടെ എണ്ണം കൂടുതലാണ്. തിങ്കളാഴ്‌ചയോടെ എണ്ണം ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദയാത്രക്കാർക്ക് ശീതളപാനീയങ്ങളും പഴങ്ങളും ഇവിടെ നൽകുമെന്ന് ദർഗ മാനജിംഗ് കമിറ്റി പ്രസിഡന്റ് മഹ്ബൂബ് മലനാട് പറഞ്ഞു. ഭക്തരോട് അൽപനേരം വിശ്രമിച്ച ശേഷം ധർമസ്ഥലത്തേക്കുള്ള യാത്ര പുനരാരംഭിക്കാൻ ദർഗ കമിറ്റി അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് സകലേഷ്പൂർ പൊലീസ് ഡെപ്യൂടി സൂപ്രണ്ട് അനിൽ കുമാർ പറഞ്ഞു.

Keywords: News, Karnataka, Mangalore, Top-Headlines, Mahashivratri, Dargah, Committee, Food, District, Hassan, President, Temple fest, Shiva devotees, Dargah committee offers food, place for Shiva devotees.
< !- START disable copy paste -->

Post a Comment