Join Whatsapp Group. Join now!
Aster MIMS 10/10/2023

റഷ്യ - ഉക്രൈന്‍ സംഘർഷം;ക്രൂഡ് ഓയില്‍ വില 104 ഡോളറിനടുത്ത്; സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു

Crude oil nears $104 as Russian forces invade Ukraine; Gold prices rise sharply, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ

ന്യൂഡെല്‍ഹി: (www.kasargodvartha.com 24.02.2022) റഷ്യ - ഉക്രൈൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെയും സ്വര്‍ണത്തിന്റെയും വില കുതിച്ചുയര്‍ന്നു. സൈനിക നടപടികള്‍ കാരണം നിക്ഷേപകര്‍ സുരക്ഷിതമായ സ്വത്തുക്കള്‍ തേടിയതിനാല്‍ സ്വര്‍ണ വില കുത്തനെ ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1:12 ന്, അന്താരാഷ്ട്ര സ്വര്‍ണ അവധിവ്യാപാരം 1.8 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,944 ഡോളറിലെത്തി.                                            

News, International, World, Russia, Top-Headlines, Ukraine, war, Ukraine war, New Delhi, Gold Price, Attack, Crude oil nears $104 as Russian forces invade Ukraine; Gold prices rise sharply.

വ്യാഴാഴ്ച ഉച്ചയ്ക്ക് 1:12 ന്, അസംസ്‌കൃത ക്രൂഡ് ഓയില്‍ വില ഏഴ് ശതമാനം ഉയര്‍ന്ന് ,ബാരലിന് 103.5 ഡോളറിലെത്തി. ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 103.75 ഡോളറിന് തൊട്ടുപിന്നിലാണിത്.

പുടിന്റെ പ്രസംഗത്തെത്തുടര്‍ന്ന് ഈസ്റ്റര്‍ ഉക്രൈനിലെ രണ്ട് വിഘടനവാദി മേഖലകളുടെ സ്വാതന്ത്ര്യം റഷ്യ അംഗീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സൈനിക നടപടി. റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയെ ബാധിച്ചേക്കാവുന്ന കൂടുതല്‍ ഉപരോധങ്ങളെ വ്യാപാരികള്‍ ഭയക്കുന്നു., ഉക്രൈന്‍-റഷ്യ യുദ്ധം ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ ഏതാനും ആഴ്ചകളായി എണ്ണവില തിളച്ചുമറിയുകയാണ്. 2014 ന് ശേഷം ആദ്യമായി അസംസ്‌കൃത ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളര്‍ കടന്നു.

കോവിഡ്-19 മഹാമാരി ശമിച്ചതിനെ തുടര്‍ന്ന് ആഗോള സമ്പദ്വ്യവസ്ഥ വീണ്ടും സജീവമാവുകയും ആവശ്യക്കാരേറുകയും ചെയ്തതോടെ ആഗോള എണ്ണ വില നവംബര്‍ മുതല്‍ 30 ശതമാനത്തിലധികം ഉയര്‍ന്നിരുന്നു.

എന്നിരുന്നാലും, ആവശ്യം നിലനിനിര്‍ത്തുന്നതില്‍ ആഗോള വിതരണ ശൃംഘല പരാജയപ്പെട്ടു. ഈ വര്‍ഷാവസാനം ഒരു ബാരല്‍ ക്രൂഡ് ഓയിലിന് 100 ഡോളര്‍ ആയേക്കുമെന്ന് പ്രവചിക്കാന്‍ അനലിസ്റ്റുകളെ പ്രേരിപ്പിച്ചു. റഷ്യയുടെ അധിനിവേശം അവരുടെ എണ്ണ വ്യവസായത്തിന് മേലുള്ള ഉപരോധത്തിലേക്ക് നയിച്ചേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആ പ്രവചനം പെട്ടെന്ന് നടന്നു.

Keywords: News, International, World, Russia, Top-Headlines, Ukraine, war, Ukraine war, New Delhi, Gold Price, Attack, Crude oil nears $104 as Russian forces invade Ukraine; Gold prices rise sharply.
< !- START disable copy paste -->

Post a Comment