Join Whatsapp Group. Join now!
Aster MIMS 10/10/2023

കുമ്പള ഗ്രാമപഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം സിപിഎം അംഗം രാജിവെച്ചു; വിവാദങ്ങൾക്കൊടുവിൽ പടിയിറക്കം

CPM member resigns as Kumbala Grama Panchayat Standing Committee chairman, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കുമ്പള: (www.kasargodvartha.com 21.02.2022) ഏറെ വിവാദങ്ങൾക്കൊടുവിൽ കുമ്പള ഗ്രാമപഞ്ചായത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനം സിപിഎം അംഗം കൊഗ്ഗു രാജിവെച്ചു. പെർവാഡ് നിന്നുള്ള വാർഡ് അംഗമാണ് കൊഗ്ഗു.
        
News, Kerala, Kasaragod, Top-Headlines, Kumbala, CPM, Panchayath-Member, Committee, BJP, Controversy, Case, CPM member resigns as Kumbala Grama Panchayat Standing Committee chairman.

വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നും ഈ മാസം 15 ന് ഉത്തരവാദിത്തപ്പെട്ടവരുടെ കയ്യിൽ കത്ത് നൽകിയിരുന്നതായും കൊഗ്ഗു കാസർകോട് വാർത്തയോട് പറഞ്ഞു. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് ഭരണത്തിലുള്ള കുമ്പള പഞ്ചായതിൽ പരസ്‌പര ധാരണയിൽ രണ്ട് സ്റ്റാൻഡിങ് കമിറ്റി ചെയർമാൻ സ്ഥാനങ്ങൾ ബിജെപിയും ഒരെണ്ണം സിപിഎമും നേടിയെന്നാണ് വിവാദം. ഇതിന്റെ പേരിൽ ബിജെപിയിൽ പരസ്യ പ്രതിഷേധങ്ങൾ വരെ നടക്കുന്ന അവസ്ഥയുണ്ടായി. കൊഗ്ഗു മൂന്ന് ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണെന്നും അത്തരമൊരാളെ ബിജെപി പിന്തുണച്ച് ഉന്നത സ്ഥാനത്ത് എത്തിച്ച് ബലിദാനികളെ അപമാനിച്ചെന്നുമാണ് ബിജെപി പ്രവർത്തകരുടെ പരാതി.

കഴിഞ്ഞ ദിവസം കൊഗ്ഗുവിന്റെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിരുന്നു. കുമ്പള കോയിപ്പാടിയിലെ വിനുവിനെ കൊലപ്പെടുത്തിയെന്ന കേസിൽ കഴിഞ്ഞ ഡിസംബറിൽ കൊഗ്ഗു അടക്കമുള്ളവരെ ജില്ലാ സെഷൻസ് കോടതി ഏഴു വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Kumbala, CPM, Panchayath-Member, Committee, BJP, Controversy, Case, CPM member resigns as Kumbala Grama Panchayat Standing Committee chairman.
< !- START disable copy paste -->

Post a Comment