city-gold-ad-for-blogger

യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട; ക്വാറന്റീന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങള്‍, മാര്‍ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും

അബൂദബി: (www.kasargodvartha.com 26.02.2022) പൂര്‍ണമായ രീതിയില്‍ രാജ്യത്തെ സാധാരണ നിലയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമത്തില്‍ യുഎഇ. ഇനി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കാന്‍ രാജ്യത്ത് തീരുമാനമായി. അതേസമയം അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിയന്ത്രണം തുടരുമെന്നും ദേശീയ ദുരന്ത നിവാരണ സമിതി വ്യക്തമാക്കി. മാര്‍ച് ഒന്ന് മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. രാജ്യത്ത് കോവിഡ് കേസുകളില്‍ തുടര്‍ചയായി ഉണ്ടായ കുറവാണ് നിയന്ത്രണങ്ങളില്‍ വെള്ളിയാഴ്ച ഇളവ് പ്രഖ്യാപിക്കാന്‍ കാരണം.

കോവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റീന്‍ ചട്ടങ്ങളിലടക്കം വലിയ മാറ്റങ്ങളാണ് യുഎഇ പ്രഖ്യാപിച്ചത്. കോവിഡ് ബാധിതരുടെ ഐസൊലേഷന്‍ രീതിയില്‍ മാറ്റമില്ല. അതേസമയം സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് ക്വാറന്റീന്‍ നിര്‍ബന്ധമില്ല. എന്നാല്‍ ഇവര്‍ അഞ്ച് ദിവസത്തിനിടെ രണ്ട് പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക തലത്തില്‍ ഓരോ ഇമറൈറ്റുകള്‍ക്കും ക്വാറന്റീന്‍ സമയം നിശ്ചയിക്കാനും അധികാരം നല്‍കി.

യുഎഇയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വേണ്ട; ക്വാറന്റീന്‍ ചട്ടങ്ങളില്‍ അടക്കം വലിയ മാറ്റങ്ങള്‍, മാര്‍ച് 1 മുതല്‍ പ്രാബല്യത്തില്‍ വരും

അതേസമയം പള്ളികളില്‍ ആളുകള്‍ തമ്മിലുള്ള ഒരു മീറ്റര്‍ നിയന്ത്രണം തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. വാക്‌സിനെടുക്കാത്ത യാത്രക്കാര്‍ 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവായ ക്യൂ ആര്‍ കോഡ് സഹിതമുള്ള പിസിആര്‍ പരിശോധന റിപോര്‍ട് കൈവശം കരുതണമെന്നും വിനോദ സഞ്ചാര മേഖലയിലെ സാമൂഹ്യ അകലം പാലിക്കല്‍ വേണ്ടെന്നും ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

Keywords:  Abudhabi, News, Gulf, World, Top-Headlines, Mask, Health, COVID-19, UAE, Vaccinations, Covid in UAE: Masks no longer mandatory in open spaces.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia