യുവാവിനെ കാണാതായതായി പരാതി
Feb 9, 2022, 20:19 IST
ചെറുവത്തൂർ: (www.kasargodvartha.com 09.02.2022) വീഡിയോ എഡിറ്ററായ യുവാവിനെ കാണാതായതായി പരാതി. ചെറുവത്തൂർ ഓർക്കളത്തെ നിധീഷിനെ (32) ആണ് രണ്ട് ദിവസം മുമ്പ് കാണാതായത്.
കാഞ്ഞങ്ങാട്ടെ മൊബൈൽ ഫോൺ കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണെന്നാണ് പറയുന്നത്. വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് പിതാവ് ജനാർധനൻ ചന്തേര പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. യുവാവിന് മൂന്ന് മൊബൈൽ ഫോണുകൾ ഉണ്ടെങ്കിലും എല്ലാം സ്വിച് ഓഫ് ചെയ്ത നിലയിലാണ്. അവസാന ടവർ ലൊകേഷൻ കാഞ്ഞങ്ങാട്ട് ആണ് കാണിക്കുന്നത്.

Keywords: Kasaragod, Kerala, News, Top-Headlines, Missing, Police, Investigation, House, Complaint, Youth, Mobile, Kanhangad, Cheruvathur, Case, Complaint that young man is missing.