ബുധനാഴ്‌ച മൂന്ന് മണിയോടെ സ്‌കൂളില്‍ വച്ച് സഹപാഠി ബ്ലേഡ് കൊണ്ട് പരിക്കേൽപിക്കുകയായിരുന്നുവെന്ന് ഫാസിർ പറയുന്നു. ആദ്യം കഴുത്തിന് പിറകിലും കൈ ഉയര്‍ത്തി രക്തം ചിന്തുന്നത് തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിവേൽപിച്ചതായി വിദ്യാർഥി പറഞ്ഞു. അധ്യാപകര്‍ ഉടന്‍ കുട്ടിയെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴുത്തിന് ഒമ്പതും കൈക്ക് എട്ടും തുന്നുകളിട്ടു. പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് ആക്രമത്തിന് പിന്നിലെന്ന് പറയുന്നു. എന്നാൽ അതുസംബന്ധിച്ച് ആരിൽ നിന്നും പരാതി ലഭിച്ചിരുന്നില്ലെന്നാണ് വിവരം. ആശുപത്രിയിൽ നിന്ന് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ജുവനൈൽ കോടതിയിൽ റിപോർട് സമർപിച്ചതായി വിദ്യാനഗർ പൊലീസ് പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Trending, Complaint, Student, Assault, Friend, Cherkala, School, Teacher, Hospital, Attack, Police, Complaint that student assaulted.
< !- START disable copy paste -->