ജനാധിപത്യത്തിൻ്റെ നാലാംതൂണായ മാധ്യമ മേഖലയ്ക്ക് സ്വതന്ത്രമായും നിഷ്പക്ഷമായും നിർഭയമായും പ്രവർത്തിക്കാനുള്ള സാഹചര്യവും ഉണ്ടാക്കുകയെന്നത് സർകാരുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്തവും ബാധ്യതയുമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമായി മാത്രമേ ഇത്തരം വിലക്കുകളെ കാണാൻ കഴിയുകയുള്ളു. മാധ്യമങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്ക്കാര സ്വതന്ത്രവും ഭരണഘടനയുടെ കെട്ടുറപ്പിനെ ശക്തിപ്പെടുത്തുന്നതാണ്.
ഇൻഡ്യയുടെ ജനാധിപത്യം ലോക ശ്രദ്ധ ആകർഷിക്കുന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യം മുറുകെപ്പിടിക്കുന്നത് കൊണ്ടാണ്. മീഡിയ വണിന്റെ പ്രവര്‍ത്തനം മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ പൊടുന്നനെ തടസപ്പെടുത്തിയ നടപടി ഉചിതമായ രീതിയല്ല. മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഭരണഘടനാനുസൃതമായ രീതിയിൽ വേണം. നിരവധി മാധ്യമ പ്രവർത്തകർ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തെ വിലക്കേർപെടുത്തുന്നത് ജനാധിപത്യ ബോധത്തിന് നിരക്കുന്നതല്ല.
മാധ്യമങ്ങൾക്കെതിരെ വിശദീകരണം പോലും ചോദിക്കാതെ നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നത് ജനാധിപത്യത്തിന് ദോഷകരമാണെന്നും കോം ഇൻഡ്യ ഭാരവാഹികൾ വ്യക്തമാക്കി.
Keywords: Com India says ban on Media One channel is condemn, Kerala, Thiruvananthapuram, News, Top-Headlines, Media worker, Social-Media, President, Com India.