കോം ഇൻഡ്യ ഗ്രീവൻസ് കൗൻസിൽ (IDPCGC) ചെയർമാനും ചരിത്രകാരനും കാലികറ്റ് യൂനിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. കെകെഎൻ കുറുപ്പ് അധ്യക്ഷത വഹിച്ചു. ഓൺലൈൻ പോർടലുകളിൽ വാർത്തകളിലും പദപ്രയോഗങ്ങളിലും ജാഗ്രത അനിവാര്യമാണെനും വെബ് പോർടലുകളും സാമൂഹ്യ മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരും വാർത്തകളിലും അഭിപ്രായപ്രകടനങ്ങളിലും കരുതലും മിതത്വവും ജാഗ്രതയും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകളിലെ പരാമർശങ്ങൾ പരിധി വിടാതെ ശ്രദ്ധിക്കേണ്ടത് ഓൺലൈൻ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം വരുന്ന വായനക്കാരോടുള്ള ഉത്തരവാദിത്തമായി കാണണമെന്ന് കൗൻസിൽ അംഗവും സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. സമൂഹത്തോടുള്ള കടപ്പാടും എല്ലാരീതിയിലും ധാർമികതയിൽ ഊന്നി കൊണ്ട് മാധ്യമ പ്രവർത്തനവും ഡിജിറ്റൽ പബ്ലിഷർമാരുടെ ഭാഗത്തുനിന്ന് ഉറപ്പുവരുത്തണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകളിൽ തികഞ്ഞ ഉത്തരവാദിത്തവും മൂല്യബോധവും ഉണ്ടാക്കാൻ ഓൺലൈൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്ന് കൗൻസിൽ അംഗവും മുൻ ഹയർ സെകൻഡറി എജ്യുകേഷൻ ഡയറക്ടറുമായ ജെയിംസ് ജോസഫ് പറഞ്ഞു. സമൂഹമാധ്യമങ്ങളെയടക്കം ശരിയായ പാതയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം ഓൺലൈൻ മാധ്യമങ്ങൾക്കുണ്ടെന്നും പൊതുപ്രവർത്തകരെ വിമർശിക്കുമ്പോഴും അവരുടെ വ്യക്തിത്വത്തെയും പദവിയെയും മോശമായി ചിത്രീകരിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും കൗൻസിൽ അംഗവുമായ ആർ ഗോപീകൃഷ്ണൻ വ്യക്തമാക്കി.
വാർത്തകളുടേയും സംഭവങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയെയും ഉറപ്പ് വരുത്തി കൊണ്ട് മാത്രമേ ഓൺലൈൻ മാധ്യമങ്ങൾ റിപോർടുകൾ നൽകാവൂവെന്നും വ്യക്തികളെ കുറിച്ചുള്ള വാർത്തകളിൽ അവരുടെ ഭാഗം കൂടി കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും ഗ്രീവൻസ് കൗൻസിൽ അംഗങ്ങളും കോൻഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇൻഡ്യ) പ്രസിഡണ്ടുമായ വിൻസൻ്റ് നെല്ലിക്കുന്നേൽ, സെക്രടറി അബ്ദുൽ മുജീബ്, ട്രഷറർ കെ കെ ശ്രീജിത് എന്നിവർ പറഞ്ഞു. വ്യക്തികളെ കുറിച്ചുള്ള വാർത്തകൾ തയ്യാറാക്കുന്ന സമയത്ത് വ്യക്തികളിൽ നിന്നും പ്രതികരണം ലഭ്യമാകുന്നില്ലെങ്കിൽ പിന്നീടെങ്കിലും അവരുടെ ഭാഗങ്ങൾ കേൾക്കാൻ തയ്യാറാകേണ്ടതുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
Keywords: News, Kerala, Thiruvananthapuram, Meeting, Top-Headlines, Journalists, Com India, Grievances Council, Web Portal, Com India Grievances Council urges web portals to be more responsible and vigilant.
< !- START disable copy paste -->