city-gold-ad-for-blogger

കാസർകോട് വഴിയുള്ള 2 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; മാ​ർ​ച്​ ര​ണ്ട്​ മു​ത​ൽ നി​ല​വി​ൽ വ​രും; അറിയാം കൂടുതൽ

കാസർകോട്: (www.kasargodvartha.com 24.02.2022) കാസർകോട് കൂടി കടന്നുപോകുന്ന നാഗർകോവിൽ - മംഗ്ളുറു പരശുറാം എക്സ്പ്രസിന്റെയും (16650), ചെന്നൈ എഗ്‌മൂർ – മംഗ്ളുറു എക്സ്പ്രസിന്റെയും (16159) സമയക്രമത്തിൽ മാറ്റം. മാ​ർ​ച്​ ര​ണ്ട്​ മു​ത​ൽ പുതിയ സ​മ​യ​​ക്ര​മം നി​ല​വി​ൽ വ​രും. ഷൊ​ർ​ണൂ​രി​നും മംഗ്ളൂ​റി​നും ഇ​ട​യി​​ലെ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ സമയമാറ്റം വ​രി​ക.
            
കാസർകോട് വഴിയുള്ള 2 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം; മാ​ർ​ച്​ ര​ണ്ട്​ മു​ത​ൽ നി​ല​വി​ൽ വ​രും; അറിയാം കൂടുതൽ
                          
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നു പരശുറാം എക്സ്പ്രസ് പുറപ്പെടുന്ന സമയത്തിൽ ഒരു മണിക്കൂറിലേറെ വ്യത്യാസം വരും. അരമണിക്കൂറോളം കോഴിക്കോട് സ്റ്റേഷനിൽ നിർത്തിയിടും. അതേസമയം ഓഫീസുകളിലെ ജോലി കഴിഞ്ഞുപോകുന്നവർക്ക് പുതിയ സമയം സൗകര്യ പ്രദമാണെന്നാണ് വിലയിരുത്തൽ. എഗ്‌മൂർ എക്സ്പ്രസ് രണ്ട് മണിക്കൂർ നേരത്തേ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.

പുതിയ സമയം ഇങ്ങനെ

പ​ര​ശു​റാം എ​ക്സ്​​പ്ര​സ്​: ഷൊ​ർ​ണൂ​ർ (ഉ​ച്ച​ക്ക്​ 2.00), പ​ട്ടാ​മ്പി (2.23), കു​റ്റി​പ്പു​റം (2.41), തി​രൂ​ർ (2.55,), താ​നൂ​ർ (3.04), പരപ്പ​ന​ങ്ങാ​ടി (3.11), ​ഫ​റോ​ഖ്​ (3.31), കോ​ഴി​ക്കോ​ട്​ (4.25), കൊ​യി​ലാ​ണ്ടി (5.18), വ​ട​ക​ര (5.36), മാ​ഹി (6.03), തലശേ​രി (6.13), ക​ണ്ണൂ​ർ (6.35), ക​ണ്ണ​പു​രം (6.52), പയങ്ങാടി ( 7.01), പ​യ്യ​ന്നൂ​ർ (7.14), നീ​ലേ​ശ്വ​രം (7.35), കാഞ്ഞങ്ങാട്​ (7.45), കാ​സ​ർ​കോ​ട്​ (8.05), മംഗ്ളുറു (9.15).

എഗ്‌മൂർ എക്‌സ്പ്രസ്: പാലക്കാട് ജംഗ്ഷൻ (11.30), ഒറ്റപ്പാലം (11.58), ഷൊർണൂർ (12.30), പട്ടാമ്പി (12.49), കുറ്റിപ്പുറം (13.09), തിരൂർ (13.43), താനൂർ (13.54), പരപ്പനങ്ങാടി (14.04), കടലുണ്ടി (14.14), ഫറോഖ് (14.24),

കോഴിക്കോട് (14.55), കൊയിലാണ്ടി (15.19), വടകര (15.39), മാഹി (15.52), തലശേരി (16.03), കണ്ണൂർ (16.35),

കണ്ണപുരം (16.54), പയങ്ങാടി (17.02), പയ്യന്നൂർ (17.08), ചെറുവത്തൂർ (17.19), നീലേശ്വരം (17.29), കാഞ്ഞങ്ങാട് (17.38), കോട്ടിക്കുളം (17.53), കാസർകോട് (18.04), കുമ്പള (18.13), മഞ്ചേശ്വരം (18.28), മംഗ്ളുറു (19.15).

Keywords: News, Kerala, Kasaragod, Top-Headlines, Train, Railway, Time, Kumbala, Manjeshwaram, Kanhangad, Nileshwaram, Mangalore, Kozhikode, Schedule, Change in the schedule of 2 trains via Kasargod.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia