Join Whatsapp Group. Join now!
Aster MIMS 10/10/2023

ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 72 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും; നിരവധി സര്‍വീസുകള്‍ റദ്ദാക്കി

Central Railway to carry out 72-hour mega block from 5-7 Feb #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kasargodvartha.com 03.02.2022) ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 72 മണിക്കൂര്‍ താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് സെന്‍ട്രല്‍ റെയില്‍വേ. താനെ-ദിവ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടെ പുതിയ പാതകള്‍ നിര്‍മിക്കുന്നതിനാലാണ് ഫെബ്രുവരി അഞ്ചാം തീയതി അര്‍ധരാത്രി മുതല്‍ ഏഴാം തീയതി അര്‍ധരാത്രി വരെ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കുന്നത്.

നേരത്തെ യാത്ര ബുക് ചെയ്തിരുന്നവര്‍ക്കും അത്യാവശ്യം യാത്ര ചെയ്യേണ്ടവര്‍ക്കും മെഗാബ്ലോക് വലിയ ദുരിതം വിതയ്ക്കും. മെഗാബ്ലോകിനിടെ ചില ദീര്‍ഘദൂര ട്രെയിനുകള്‍ പന്‍വേല്‍, പുണെ എന്നിവിടങ്ങളില്‍ യാത്ര അവസാനിപ്പിക്കും. കേരളത്തിലേക്കുള്ളതടക്കം 117 മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍ ട്രെയിനുകളും 350ല്‍ ഏറെ ലോകല്‍ ട്രെയിന്‍ സെര്‍വീസുകള്‍ റദ്ദാക്കും.

Mumbai, News, National, Top-Headlines, Trending, Train, Railway, Central Railway to carry out 72-hour mega block from 5-7 Feb.

കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഉള്‍പെടെ ശനി മുതല്‍ തിങ്കള്‍ വരെ 52 ദീര്‍ഘദൂര സെര്‍വീസുകള്‍ റദ്ദാക്കി. എല്‍ടിടി-കൊച്ചുവേളി എക്‌സ്പ്രസ്, എല്‍ടിടി-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയില്‍ ഓടുന്ന പല ട്രെയിനുകളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനുകള്‍ ഇവിടെനിന്ന് തന്നെയാവും പുറപ്പെടുക. കൊങ്കണ്‍ മേഖലയിലേക്കുള്ള ഒട്ടേറെ ട്രെയിനുകളാണ് റദ്ദാക്കുന്നത്.

ലോകല്‍ ട്രെയിന്‍ റദ്ദാക്കല്‍ മുംബൈ നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതതടസ്സം ബാധിക്കാന്‍ സാധ്യതയുള്ള മേഖലകളില്‍ ബസ് സെര്‍വീസ് ഏര്‍പെടുത്താന്‍ അതാത് കോര്‍പറേഷനുകളോട് അഭ്യര്‍ഥിച്ചതായി മധ്യറെയില്‍വേ അറിയിച്ചു.

റദ്ദാക്കിയ കേരള ട്രെയിനുകള്‍:

അഞ്ചാം തീയതി പുറപ്പെടുന്ന കുര്‍ള-കൊച്ചുവേളി എക്സ്പ്രസ് (22113), ഏഴാം തീയതി പുറപ്പെടുന്ന കൊച്ചുവേളി-കുര്‍ള എക്സ്പ്രസ് (22114), ബുധനാഴ്ചത്തെയും ആറാം തീയതിയിലെയും എറണാകുളം-കുര്‍ള തുരന്തോ എക്സ്പ്രസ് (12224), അഞ്ച്, എട്ട് തീയതികളിലെ കുര്‍ള-എറണാകുളം തുരന്തോ എക്സ്പ്രസ് (12223)

പന്‍വേല്‍ വരെ:

ആറാം തീയതി പുറപ്പെടുന്ന കൊച്ചുവേളി-കുര്‍ള ഗരീബ്രഥ്, തിരുവനന്തപുരത്ത് നിന്ന് കുര്‍ളയിലേക്ക് വ്യാഴാഴ്ച, വെള്ളിയാഴ്ച, അഞ്ച്, ആറ് തീയതികളില്‍ പുറപ്പെടുന്ന നേത്രാവതി എക്സ്പ്രസ്

പന്‍വേലില്‍ നിന്ന്:

ഏഴാം തീയതി കൊച്ചുവേളിയിലേക്കുള്ള ഗരീബ്രഥ്, അഞ്ച്, ആറ്, ഏഴ്, എട്ട് തീയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസ്.

റദ്ദാക്കിയ മറ്റു പ്രധാന ട്രെയിനുകള്‍:

മുംബൈ സിഎസ്എംടിയില്‍ നിന്നു കര്‍മലിയിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ് തീയതികള്‍), മുംബൈ സിഎസ്എംടിയില്‍ നിന്നു മഡ്ഗാവിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് (അഞ്ച്, ആറ്, ഏഴ് തീയതികള്‍), കുര്‍ളയില്‍ നിന്നു മഡ്ഗാവിലേക്ക് യഥാക്രമം അഞ്ച്, ഏഴ് തീയതികളിലുള്ള 11099, 11085 എന്നീ ട്രെയിനുകള്‍

മഡ്ഗാവില്‍ നിന്നു കുര്‍ളയിലേക്ക് യഥാക്രമം ആറ്, എട്ട് തീയതികളിലുളള 11100, 11086 ട്രെയിനുകള്‍, മുംബൈ സിഎസ്എംടിയില്‍ നിന്നു മംഗ്‌ളൂറിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ 12133, 12134 (നാല്, അഞ്ച്, ആറ്, ഏഴ് തീയതികള്‍), നാല്, അഞ്ച്, ആറ് തിയതികളില്‍ പുറപ്പെടുന്ന തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്‌സ്പ്രസ് പനവേലില്‍ യാത്ര അവസാനിപ്പിക്കും.

അഞ്ച്, ആറ്, ഏഴ്, എട്ട് തിയതികളില്‍ തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ്, പനവേലില്‍ നിന്നു യാത്ര തുടങ്ങും. എറണാകുളം-ലോകമാന്യതിലക് തുരന്തോ എക്‌സ്പ്രസ് ആറിനും സെര്‍വീസുണ്ടാകില്ല. ലോകമാന്യതിലക്-എറണാകുളം തുരന്തോ അഞ്ച്, എട്ട് തിയതികളില്‍ റദ്ദാക്കി.

ലോകമാന്യതിലക്കൊച്ചുവേളി എക്‌സ്പ്രസ് 5ന് സര്‍വീസുണ്ടാകില്ല. കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസ് ഏഴിനും റദ്ദാക്കി. ആറിനുള്ള കൊച്ചുവേളി-ലോകമാന്യതിലക് എക്‌സ്പ്രസും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഏഴിനുള്ള ലോകമാന്യതിലക്-കൊച്ചുവേളി ട്രെയിന്‍ പനവേലില്‍ നിന്നു പുറപ്പെടും.

Keywords: Mumbai, News, National, Top-Headlines, Trending, Train, Railway, Central Railway to carry out 72-hour mega block from 5-7 Feb.

Post a Comment