Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് വാഹനമടക്കം തട്ടിക്കൊണ്ട് പോയി സ്വർണവ്യാപരിയുടെ 1.65 കോടി രൂപ തട്ടിയെടുത്തെന്ന കേസ്; പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ച യുവാവ് മറ്റൊരു സമാന കവർച കേസിൽ മലപ്പുറത്ത് പിടിയിൽ

Case of theft Rs 1.65 crore; accused arrested in another case, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 12.02.2022) കാസർകോട്ട് ദേശീയപാതയിൽ മഹാരാഷ്ട്ര ആസ്ഥാനമായുള്ള ജ്വലറി വ്യാപാരിയുടെ 1.65 കോടി രൂപ കൊള്ളയടിച്ചെന്ന കേസിൽ പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ച യുവാവ് മറ്റൊരു കവർച കേസിൽ മലപ്പുറത്ത് പിടിയിലായി. വയനാട് ജില്ലയിലെ സുജിത് (26) ആണ് അറസ്റ്റിലായത്. മലപ്പുറം കോഡൂരിൽ വച്ച് 80 ലക്ഷം രൂപ കുഴൽ പണം തട്ടിയെടുത്തെ കേസിലാണ് ഇയാൾ ഉൾപെടെ മൂന്ന് പേരെ പിടികൂടിയത്. എറണാകുളം ജില്ലയിലെ ശ്രീജിത് (24), വയനാട്ടിലെ റിസോർട് ഉടമ ഷിജു (26) എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ടുപേർ.
                 
News, Kerala, Kasaragod, Top-Headlines, Robbery, Case, Police, Malappuram, Accused, Arrest, Mogral puthur, Wayanad, District, Case of theft Rs 1.65 crore; accused arrested in another case.

കഴിഞ്ഞ വർഷം സെപ്റ്റംബർ 22 ന് മൊഗ്രാൽ പുത്തൂരിൽ വെച്ച് ആഭരണ വ്യാപാരി കൈലാഷിന്റെ ഡ്രൈവർ രാഹുൽ മഹാദേവ് ജാവിറിനെ സംഘം ഇന്നോവ കാർ അടക്കം തട്ടിക്കൊണ്ട് പോവുകയും പണം കവരുകയും ചെയ്‌തെന്നാണ് കാസർകോട്ടെ കേസ്. പിന്നീട് ഇയാളെയും കാറിനെയും പയ്യന്നൂരിൽ ഉപേക്ഷിക്കുകയായിരുന്നു. 13 പ്രതികളുള്ള കേസിൽ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ബാക്കിയുള്ളവർക്ക് വേണ്ടി അന്വേഷണം നടന്നുവരികയാണ്. അതിനിടയിലാണ് സുജിത് പിടിയിലായിരിക്കുന്നത്.

മലപ്പുറത്തെ കവർചയുടെ സൂത്രധാരനാണ് സുജിത് എന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെ 10 പേർ പിടിയിലായി. അഞ്ചു പേർ ഒളിവിലാണ്. നാല് വാഹനങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തി കുഴൽപ്പണം കടത്തുകയായിരുന്ന സംഘത്തെ തടഞ്ഞ് വാഹനം അടക്കം സംഘം തട്ടികൊണ്ടു പോയെന്നാണ് കേസ്.

കാസർകോട്ടെ സംഭവത്തിന് സമാനമായി ഇവിടേയും ദേശീയപാതയിൽ വച്ച് കാർ തടഞ്ഞ സംഘം കാറിൽ ഉണ്ടായിരുന്നവരെ പിടിച്ചിറക്കി തട്ടികൊണ്ടു പോയി പണം കവർച ചെയ്‌തെന്നാണ് പരാതി. രണ്ടുകേസിലും നിർണായക അറസ്റ്റാണ് സുജിതിലൂടെ ഉണ്ടായിരിക്കുന്നത്. ഇയാളിലൂടെ കാസർകോട്ടെ കേസിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താമെന്നാണ് പൊലീസ് പ്രതീക്ഷ.


Keywords: News, Kerala, Kasaragod, Top-Headlines, Robbery, Case, Police, Malappuram, Accused, Arrest, Mogral puthur, Wayanad, District, Case of theft Rs 1.65 crore; accused arrested in another case.
< !- START disable copy paste -->

Post a Comment