Join Whatsapp Group. Join now!
Aster MIMS 10/10/2023

കാറിടിച്ച് വീടിൻ്റെ ഗേറ്റ് തകർന്നു; വാഹനം നിമിഷ നേരം കൊണ്ട് രക്ഷപ്പെട്ടു; കഞ്ചാവ് മാഫിയയുടേതെന്ന് സൂചന

Car crashed and gate of house shattered#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബദിയടുക്ക: (www.kasargodvartha.com 27.02.2022) കാറിടിച്ച് വീടിൻ്റെ ഗേറ്റ് തകർന്നു. കഞ്ചാവ് മാഫിയയുടെ വാഹനമെന്നാണ് സൂചന. അപകടം വരുത്തിയ കാർ നിർത്താതെ നിമിഷ നേരം കൊണ്ട് രക്ഷപ്പെട്ടു. മാന്യ മിലിന് സമീപത്തെ മുൻ പ്രവാസിയും ഇപ്പോൾ സീതാംഗോളിയിൽ വ്യാപാരിയുമായ ചിത്താരി അബ്ദുല്ലയുടെ വീടിൻ്റെ ഗേറ്റാണ് കാറിടിച്ച് തകർന്നത്.

  
Badiyadukka, Kasaragod, Kerala, News, Car, House, Kanjavu, Police, Complaint, Accident, Seethangoli, Car crashed and gate of house shattered.



വെള്ളിയാഴ്ച രാത്രി 11.30 മണിയോടെയാണ് സംഭവം. വീട്ടുകാർ ശബ്ദം കേട്ട് ഉണർന്ന് പുറത്തിറങ്ങുമ്പോഴേക്കും കാറുമായി സംഘം സ്ഥലം വിടുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വീട്ടുകാർ ബദിയടുക്ക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അപകടത്തിൽ കാറിൻ്റെ മുൻഭാഗം ഉടഞ്ഞതായി വീട്ടുകാർ കണ്ടിരുന്നുവെങ്കിലും നമ്പർ വ്യക്തമായിരുന്നില്ലെന്നാണ് വിവരം.

Keywords: Badiyadukka, Kasaragod, Kerala, News, Car, House, Kanjavu, Police, Complaint, Accident, Seethangoli, Car crashed and gate of house shattered.


< !- START disable copy paste -->

Post a Comment