Join Whatsapp Group. Join now!
Aster MIMS 10/10/2023

സൈന്യത്തിന്റെ സുരക്ഷിതമായ കരങ്ങളിലൂടെ ബാബു തിരികെ ജീവിതത്തിലേക്ക്; രക്ഷപ്പെടുത്തിയത് 45 മണിക്കൂറിന് ശേഷം

Babu rescued by Military team #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പാലക്കാട്: (www.kasargodvartha.com 08.02.2022) ഇന്‍ഡ്യന്‍ സൈന്യത്തിന്റെ സുരക്ഷിതമായ കരങ്ങളിലൂടെ ബാബു തിരികെ ജീവിതത്തിലേക്ക്. 45 മണിക്കൂറിന് ശേഷമാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യ സംഘത്തിലെ രണ്ട് പേര്‍ ബാബുവിനരികെയെത്തി കയറിട്ട് മലയുടെ ഏറ്റവും മുകളിലെത്തിക്കുകയായിരുന്നു. കയര്‍ അരയില്‍ ബെല്റ്റിട്ട് കുടുക്കിയാണ് ബാബുവിനെ മുകളിലെത്തിച്ചത്.

ഹെലികോപ്ടര്‍ ഉപയോഗിച്ച് എയര്‍ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിക്കും. ബേസ് ക്യാമ്പിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമായിരിക്കും ആശുപത്രിയിലെത്തിക്കുകയെന്നാണ് സൂചന. എയര്‍ലിഫ്റ്റിങിനായി കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ഉടന്‍ എത്തും.

Palakkad, News, Kerala, Top-Headlines, Military, Treatment, Escaped, Babu rescued by Military team.


കുറച്ച് മുമ്പാണ് ബാബുവിന് വെള്ളവും ഭക്ഷണവും സൈന്യം എത്തിച്ചത്. ദൗത്യസംഘത്തിലെ ഒരാള്‍ കയറിലൂടെ ഇറങ്ങിയാണ് വെള്ളവും ഭക്ഷണവും എത്തിച്ചത്. രണ്ട് കുപ്പി വെള്ളമാണ് നല്‍കിയത്. ഇതോടെ ദൗത്യസംഘത്തിന് പ്രതീക്ഷയേറിയിരുന്നു. കേരളത്തില്‍ ഒരാള്‍ക്കായി നടക്കുന്ന ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് മലമ്പുഴയില്‍ നടന്നത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് മലമ്പുഴ ചെറാട് സ്വദേശി ബാബു (23) സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയതും കാല്‍വഴുതി താഴേക്കു വീണ് മലയിടുക്കില്‍ കുടുങ്ങിയതും. രാത്രിയോടെ പൊലീസും ദുരന്തനിവാരണ സേനയും അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനത്തിനായി മലമുകളിലേക്ക് എത്തിയെങ്കിലും യുവാവ് കുടുങ്ങിയ ഭാഗത്തേക്കു പോകാന്‍ സാധിച്ചിരുന്നില്ല. അതോടെ രാത്രി മലമുകളില്‍ തന്നെ സംഘം ക്യാംപ് ചെയ്തു. വന്യമൃഗങ്ങള്‍ വരാതിരിക്കാന്‍ തീപന്തങ്ങളും മറ്റും ഉപയോഗിച്ചാണ് സുരക്ഷയൊരുക്കിയത്. രാവിലെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചിരുന്നു.

Keywords: Palakkad, News, Kerala, Top-Headlines, Military, Treatment, Escaped, Babu rescued by Military team.

Post a Comment