Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉദുമയിൽ കെ റെയിൽ സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം വീണ്ടും തടഞ്ഞു; ഉദ്യോഗസ്ഥർ തിരിച്ചുപോയി

Attempts to place K rail survey stones were again blocked, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഉദുമ: (www.kasargodvartha.com 24.02.2022) കെ റെയില്‍ പദ്ധതിയുടെ ഭാഗമായി സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം ഉദുമ പഞ്ചായത്തില്‍ വീണ്ടും തടഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ സംഘത്തെയാണ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാരും കെ റെയിൽ വിരുദ്ധ സമിതി പ്രവർത്തകരും ഭൂമി നഷ്ടപെടുന്നവരുടെയും നേതൃത്വത്തിൽ തടഞ്ഞത്.
                   
News, Kerala, Congress, Top-Headlines, Uduma, Railway, Government, Panchayath, Protest, K rail, Attempts to place K rail survey stones were again blocked.

ഉദുമ പഞ്ചായത്തില്‍ 19,21 വാര്‍ഡുകളിലെ കണ്ണികുളങ്ങര, കുന്നില്‍ എന്നീ പ്രദേശങ്ങളില്‍ കല്ലിടാനാണ് കെ-റെയില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പ്രമോദ്, കെ റെയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. കല്ലിടാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചതോടെ ഉദ്യോഗസ്ഥ സംഘം പൊലീസിന്റെ സഹായം തേടുകയായിരുന്നു.

ബേക്കല്‍ സിഐ യു പി വിപിൻ്റെ നേതൃത്വത്തിലെത്തിയ സംഘത്തെ കെ റെയില്‍ വിരുദ്ധ സമരമതി പ്രവര്‍ത്തകര്‍, സ്ഥലമുടമകള്‍, ജില്ലാ പഞ്ചായത് മെമ്പര്‍ ഗീതാ കൃഷ്ണന്‍, ബ്ലോക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, ഉദുമ പഞ്ചായത്ത് യുഡിഎഫ് ചെയർമാൻ കാപ്പിൽ കെബിഎം ശരീഫ്, പഞ്ചായത് മുസ്ലിം ലീഗ് ജനറൽ സെക്രടറി എം എച് മുഹമ്മദ് കുഞ്ഞി, ഉദുമ ഗ്രാമ പഞ്ചായത് സ്റ്റാൻഡിങ് കമിറ്റി ചെയർപേഴ്സൻ സൈനബ അബൂബകർ, മെമ്പർമാരായ ചന്ദ്രൻ നാലാംവാതുക്കൽ, ബിന്ദു സുധൻ എന്നിവർ ചേര്‍ന്നാണ് തടഞ്ഞു വെച്ചത്.

സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനുള്ള ശ്രമം നടക്കില്ലെന്ന് മനസിലായതോടെ 10 മണിയോടെയെത്തിയ സംഘം ഒരു മണിയോട് കൂടി തിരിച്ചുപോവുകയായിരുന്നു. പ്രദേശവാസികളുമായി യോഗം ചേര്‍ന്നതിന് ശേഷം പിന്നീട് മറ്റ് നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥ സംഘം പ്രദേശ വാസികളേയും ജനപ്രതിനിധികളേയും അറിയിച്ചു. ഉദുമ പഞ്ചായതിലെ ഏഴോളം വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് അനുയോജ്യമായ പദ്ധതിയല്ലെന്ന് ചൂണ്ടിക്കാട്ടി സിപിഎം ഭരിക്കുന്ന ഉദുമ ഗ്രാമപഞ്ചായത് ഭരണ സമിതിയില്‍ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു.

Keywords: News, Kerala, Congress, Top-Headlines, Uduma, Railway, Government, Panchayath, Protest, K rail, Attempts to place K rail survey stones were again blocked.
< !- START disable copy paste -->

Post a Comment