'ഹിജാബ് ധരിച്ചാണ് 28 മുസ്‌ലിം വിദ്യാർഥിനികൾ ഈ കോളജിൽ ഹാജരാവുന്നത്. കഴിഞ്ഞ ദിവസം വരെ ഇതിന്റെ പേരിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. നൂറോളം ആൺകുട്ടികളും പെൺകുട്ടികളും ബുധനാഴ്ച കാവി ഷാൾ അണിഞ്ഞ് എത്തുകയും ഹിജാബ് നിരോധിക്കണം എന്ന് കോളജ് കവാടത്തിൽ കൂടിനിന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. ഇതിനിടയിലായിരുന്നു എംഎൽഎയുടെ നീക്കങ്ങൾ. പ്രശ്നം പരിഹരിക്കാൻ എന്ന രീതിയിൽ യോഗം വിളിച്ച അദ്ദേഹം ഏകപക്ഷീയ നിർദേശം അടിച്ചേല്പിക്കാനാണ് ശ്രമിച്ചത്' - ഹിജാബ് ധരിക്കുന്ന വിദ്യാർഥിനികളുടെ രക്ഷിതാക്കൾ പറഞ്ഞു.
ഒന്നര മണിക്കൂർ നീണ്ട യോഗത്തിൽ ശിരോവസ്ത്രം മുതിർന്ന പെൺകുട്ടികൾക്ക് അനിവാര്യവും അത് ഭരണഘടന ഉറപ്പു നൽകുന്ന അവകാശവുമാണെന്നാണ് തങ്ങൾ ബോധിപ്പിച്ചത്. തങ്ങളുടെ കുട്ടികൾ പർദ ധരിച്ചല്ല കോളജിൽ ഹാജരാവുന്നത്. കോളജ് യൂനിഫോമിനൊപ്പം തുണിക്കഷണം കൊണ്ട് തല മറക്കുക മാത്രമാണ് ചെയ്യുന്നതെന്നും രക്ഷിതാക്കൾ പറഞ്ഞു.
ഉടുപ്പി ഗവ. പി യു വനിത കോളജിലെ എട്ടു വിദ്യാർഥിനികൾ ഹിജാബ് ഊരാതിരിക്കാൻ നടത്തുന്ന ചെറുത്തുനിൽപ്പ് ദേശീയ ശ്രദ്ധ നേടുന്ന സാഹചര്യത്തിലാണ് കുന്താപുരം ക്യാംപസിൽ അനുബന്ധം. ബിജെപി നേതാവായ ഉഡുപി എംഎൽഎ കെ രഘുപതി ഭട്ടിന്റെ നേതൃത്വത്തിൽ പ്രലോഭനം, ഭീഷണി തുടങ്ങി എല്ലാ വഴികളും തേടിയിട്ടും ഒട്ടും ഭയക്കാതെ മുന്നോട്ടു പോവുകയാണ് കുട്ടികൾ. കഴിഞ്ഞ ഡിസംബർ 27 മുതൽ ക്ലാസിൽ കയറാൻ അനുവദിക്കാത്തതിനാൽ ഈ കുട്ടികൾ വരാന്തയിലാണ്. തിങ്കളാഴ്ച മുതൽ ഹിജാബ് ഊരിയില്ലെങ്കിൽ ക്യാംപസിൽ കടത്തില്ലെന്നായിരുന്നു ഒടുവിൽ ചേർന്ന രക്ഷിതാക്കളുടെ യോഗത്തിൽ എംഎൽഎയുടെ പ്രഖ്യാപനം. മാധ്യമങ്ങളേയും വിലക്കി. എന്നാൽ തിങ്കളും ചൊവ്വയും ബുധനും ഹിജാബ് ധരിച്ചു തന്നെ ക്യാംപസിലെത്തിയ അവർ പതിവുപോലെ ക്ലാസുകൾക്ക് പുറത്തിരുന്ന് പഠിച്ചു.
Keywords: Mangalore, Karnataka, News, Top-Headlines, School, College, ladies-dress, Meeting, Students, Udupi, Women, Students, Education, MLA, Parents, Government, National, Media worker, Attempts to ban hijab at another college in Udupi district.