തൃക്കരിപ്പൂർ: (www.kasargodvartha.com 04.02.2022) പോളിടെക്നിക് വിദ്യാർഥിയെ വധിക്കാൻ ശ്രമച്ചതായുള്ള പരാതിയിൽ ഒമ്പത് പേർക്കെതിരെ കേസ്. വിദ്യാർഥിയെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂർ നടക്കാവ് പോളിടെക്നിക് കോളജിലെ സിവിൽ എൻജിനീയറിംഗ് വിദ്യാർഥി ബീച്ചാരി കടപ്പുറത്തെ പൃഥ്വിരാജിന് (19) നേരെയാണ് ആക്രമണമുണ്ടായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോളജിലെത്തിയ പൂർവ വിദ്യാർഥികളായ സൂര്യകുമാർ (21), മിഥുൻ (21) എന്നിവരുടെ നേതൃത്വത്തിലുള്ള ഒമ്പത് പേരാണ് അക്രമിച്ചതെന്നാണ് പരാതി. ക്യാംപസിലെത്തിയ ഇവരെ ചോദ്യം ചെയ്തതിന് വിദ്യാർഥിയുടെ മുഖത്തും നാവിനും ബൈകിന്റെ ചാവി കൊണ്ട് മുറിവേൽപ്പിക്കുകയും തള്ളിയിട്ടതിനെ തുടർന്ന് കല്ലിൽ തലയിടിച്ച് അബോധാസ്ഥയിലായെന്നുമാണ് പരാതിയിലുള്ളത്.
നാവിന് മാത്രം അഞ്ചോളം മുറിവുകളുണ്ട്. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. തലയിൽ രക്തം കട്ടപിടിച്ച അവസ്ഥയിലായിരുന്നു. സഹപാഠിയുടെ പരാതിയിൽ ചന്തേര പൊലീസ് ഒമ്പത് പേർക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kerala, Kasaragod, Kanhangad, News, Top-Headlines, Assault, Case, Complaint, Police, Student, Kannur, Hospital, Assault complaint; police registered case.
< !- START disable copy paste -->
'പോളിടെക്നിക് വിദ്യാർഥിക്ക് ക്രൂരമർദനം'; കോളജിലെ പൂർവ വിദ്യാർഥികൾ അടക്കം 9 പേർക്കെതിരെ കേസ്
Assault complaint; police registered case
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ