നഗരത്തിലെ ഹോടെലിൽ മദ്യപിച്ച് ബഹളംവച്ചതിനെ തുടർന്ന് യുവാവിനെ പിടികൂടാനുള്ള ശ്രമത്തിനിടെ ഫ്‌ലയിങ് സ്‌ക്വാഡ് അംഗങ്ങളായ ബാബുരാജ്, സജിത് എന്നിവരെ ഇയാൾ ആക്രമിക്കുകയായിരുന്നുവെന്നും തുടർന്ന് വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എസ് ഐ വിഷ്ണുപ്രസാദ്, പൊലീസുകാരനായ സനീഷ് എന്നിവരെയും ഇയാൾ ആക്രമിച്ചതായും പൊലീസ് പറഞ്ഞു. സമീപത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ വൈപർ പൊളിച്ചെടുത്താണ് ഇയാൾ ആക്രമണം നടത്തിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
ഒടുവിൽ ബലമായി യുവാവിനെ പൊലീസ് കീഴടക്കുകയായിരുന്നു. കൊലപാതകം ഉൾപെടെ നിരവധി കേസുകളിൽ പ്രതിയാണ് മുനീർ എന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, Kerala, Kasaragod, Assault, Police, Police, Attack, Crime, Arrest, Criminal-gang, Complaint, Top-Headlines, Assault against police; 4 injured.
< !- START disable copy paste -->