ബ്ലോക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ഒപ്പം ജില്ലാ പഞ്ചായത്തും കൂടി ചേര്‍ന്നൊരുക്കുന്ന സംയുക്ത പദ്ധതിക്കായി 2.5 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 8700 സ്‌ക്വയര്‍ഫീറ്റില്‍ ഒരുക്കുന്ന സ്റ്റേഡിയം കായിക മത്സരങ്ങള്‍ക്കും പരിശീലനങ്ങള്‍ക്കും ഉതകുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഒരേ സമയം 2000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറിയാണ് മറ്റൊരു ആകര്‍ഷണം.
ഭിന്നശേഷി സൗഹൃദ സ്റ്റേഡിയത്തില്‍ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കാലങ്ങളായി കായിക താരങ്ങളും കായിക പ്രേമികളും ആവശ്യപ്പെട്ട സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടെ ജില്ലയിലെ കായിക രംഗത്തിന് മുതല്‍ക്കൂട്ടാകുമെന്നും ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് സി എ സൈമ പറഞ്ഞു.
Keywords: News, Kerala, Kasaragod, Top-Headlines, Cherkala, District, Panchayath, President, Cash, Indoor Stadium, An indoor stadium is being constructed at Cherkala.
< !- START disable copy paste -->< !- START disable copy paste -->