Join Whatsapp Group. Join now!
Aster MIMS 10/10/2023

മഞ്ജു വാര്യരുടെ 'ആയിഷ'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

Actress Manju Warrier movie Ayisha First Look poster out #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kasargodvartha.com 18.02.2022) പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ഇന്‍ഡോ-അറബിക് ചിത്രം 'ആയിഷ'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. മഞ്ജു വാര്യറിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇന്‍ഗ്ലിഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. മഞ്ജു വാര്യര്‍ തന്നെയാണ് ഏഴ് ഭാഷയിലുള്ള പോസ്റ്റര്‍ പങ്കുവച്ചത്.

നൃത്ത ചുവട് വയ്ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ചിത്രീകരണം റാസല്‍ ഖൈമയിലാണ് നടക്കുന്നത്. ചിത്രത്തിന്റെ ഇന്‍ഡ്യയിലെ ചിത്രീകരണം ഡെല്‍ഹി, ബോംബൈ എന്നിവിടങ്ങളിലായി ഫെബ്രുവരി അവസാനത്തോടെ നടക്കും. ചിത്രത്തിലെ ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തുന്നതിന് പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫര്‍ പ്രഭുദേവ എത്തിയിരുന്നു. എം ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തുന്നതിനാണ് അദ്ദേഹം എത്തിയത്.

Kochi, News, Kerala, Top-Headlines, Cinema, Entertainment, Actress, Manju Warrier, Movie, Ayisha, First Look poster, Poster, Actress Manju Warrier movie Ayisha First Look poster out.

ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ്, മൂവീ ബകറ്റ് മൂവീ ബകറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശര്‍മ, എഡിറ്റര്‍ അപ്പു എന്‍ ഭട്ടതിരി, കലാ സംവിധാനം മോഹന്‍ദാസ്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം റോണക്സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ബിനു ജി നായര്‍, ഗാനരചന ബി കെ ഹരിനാരായണന്‍, സുഹൈല്‍ കോയ. ശബ്ദ സംവിധാനം വൈശാഖ്, നിശ്ചല ചിത്രം രോഹിത് കെ സുരേഷ്. ലൈന്‍ പ്രൊഡ്യൂസര്‍ റഹിം പി എം കെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍.

Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actress, Manju Warrier, Movie, Ayisha, First Look poster, Poster, Actress Manju Warrier movie Ayisha First Look poster out.

Post a Comment