വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' കഴിഞ്ഞ ദിവസമാണ് ചിത്രം ഒടിടിയില്‍ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. തീയേറ്ററുകളിലെത്തിയതിന്റെ 25-ാം ദിനത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച ചിത്രം ശരിക്കും ഹൃദ്യമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തില്‍ അണിനിരന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹൃദയം'.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, Actor, Pranav Mohanlal, Actor Pranav Mohanlal movie Hridayam running successfully in fifth week.