city-gold-ad-for-blogger

വാഹനങ്ങളുടെ ശവപ്പറമ്പിൽ തീപിടുത്തം; 50 ഓളം തൊണ്ടി വാഹനങ്ങൾ ചാമ്പലായി

ചട്ടഞ്ചാൽ: (www.kasargodvartha.com 27.02.2022) വാഹനങ്ങളുടെ ശവപ്പറമ്പിൽ തീപിടുത്തത്തിൽ 50 ഓളം തൊണ്ടി വാഹനങ്ങൾ കത്തിച്ചാമ്പലായി. പൊലീസ് അധീനതയിലുള്ള ചട്ടഞ്ചാലിലെ മൈതാനത്താണ് സംഭവം നടന്നത്. ചട്ടഞ്ചാൽ ഹയർ സെകൻഡറി സ്‌കൂളിന് സമീപത്തായി ദേശീയ പാതയോരത്താണ് ഈ സ്ഥലമുള്ളത്.
                   
വാഹനങ്ങളുടെ ശവപ്പറമ്പിൽ തീപിടുത്തം; 50 ഓളം തൊണ്ടി വാഹനങ്ങൾ ചാമ്പലായി

പൊലീസ് പിടികൂടുന്ന വാഹനങ്ങളെല്ലാം ഇവിടെയാണ് സൂക്ഷിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. മിനി ലോറികൾ, കാറുകൾ, ടിപറുകൾ, ബൈകുകൾ തുടങ്ങിയ വാഹനങ്ങളാണ് കത്തിയത്. ഉച്ചക്ക് നല്ല ചൂടായതിനാൽ പെട്ടെന്ന് തീ പടരുകയായിരുന്നു. പെട്രോൾ ടാങ്കുകൾക്ക് അടക്കം തീപിടിച്ചാൽ അപകട സാധ്യത കണക്കിലെടുത്ത് പെട്ടെന്ന് അടുത്തേക്ക് എത്താൻ ആർക്കും കഴിഞ്ഞില്ല.



ഫയർഫോഴ്‌സ് സ്ഥലത്തിയാണ് തീ അണച്ചത്. മേൽപറമ്പ് ഇൻസ്‌പെക്ടർ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. ഇവിടെ ഇത്തരം സംഭവം തുടർക്കഥയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ ചെറുതും വലുതുമായ നിരവധി തീപിടുത്തമാണ് നടന്നത്.

Keywords: News, Kerala, Kasaragod, chattanchal, Fire, Police, Vehicles, School, Car, Lorry, Fire Force, Melparamba, About 50 vehicles were set on fire.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia