ചെറുവത്തൂര്‍ ചെക് പോസ്റ്റിലെ പരിശോധന ഒഴിവാക്കാന്‍ മരത്തടികള്‍ കയറ്റി പോകുന്ന ലോറികള്‍ അടക്കം അമിതഭാരവുമായി എത്തുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ വരുത്തുന്ന തരത്തിലാണ് കോട്ടപ്പുറം പാലം വഴി പോകുന്നത്. ഇത് നാട്ടുകാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്.
കൂടാതെ തൃക്കരിപ്പൂർ എംഎൽഎ ജില്ല കെ ആർ എസ് എ യോഗത്തിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡേവിഡിന്റെ നിര്‍ദേശപ്രകാരം എംവിഐ ചന്ദ്രകുമാര്‍, എഎംവിഐ വിജേഷ് പി വി, സുധീഷ് എം, ഡ്രൈവര്‍ മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
Keywords: News, Top-Headlines, Fine, Motor, Vehicles, Trikaripur, MLA, Police, Check-post, Meeting, Office, Neeleswaram, Road, Kasaragod, 6 vehicles seized by motor vehicle department; fine of Rs 91,500 imposed.