കാഞ്ഞങ്ങാട്: (www.kasargodvartha.com 11.02.2022) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരൻ കിണറിൽ വീണ് മരിച്ചു. മാണിക്കോത്ത് മഡിയൻ സബാൻ റോഡിൽ കുളിക്കാട് ഹൗസിലെ അബ്ദുല്ല - ഹസീന ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്ത് തന്നെയുള്ള കിണറിൽ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ട് നിന്ന് ഫയർ ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.
പാനീയത്തിന്റെ ഒരു കുപ്പി കുട്ടിയുടെ കയ്യിലുണ്ടായിരുന്നു. ഇത് കിണറിലേക്ക് എറിയുകയും അത് കാണുന്നതിനായി കിണറിനോട് ചേർന്ന് മോടോർ പമ്പിന് വേണ്ടി കെട്ടിയ കല്ലിൽ കയറി നിന്നപ്പോൾ അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നുമാണ് നിഗമനം.
Keywords: News, Kasaragod, Kanhangad, Top-Headlines, Obituary, Well, Fire force, 3-year-old boy died after fell into well.
< !- START disable copy paste -->