പള്ളിക്കര: (www.kasargodvartha.com 14.02.2022) കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയുടെ ഒരുക്കങ്ങൾക്കിടെ വിദ്യാർഥി മരിച്ചു. പൂച്ചക്കാട്ടെ ഹസൈനാർ (ആമു ഹാജി) - സുബൈദ ദമ്പതികളുടെ മകൻ നസീം (14) ആണ് മരിച്ചത്. പള്ളിക്കര ഗവ. സ്‌കൂളിലെ വിദ്യാർഥിയാണ്. എറണാകുളത്തെ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.
ഗുരുതരാവസ്ഥയിലായ നസീം ആദ്യം മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു.
കരൾ മാറ്റിവെക്കലിന് ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് അതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയായിരുന്നു. പിതാവ് തന്നെയാണ് കരൾ ദാനത്തിനായി മുന്നോട്ട് വന്നത്. തിങ്കളാഴ്ച രാത്രിയോടെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷകൾക്കിടെയാണ് മരണം സംഭവിച്ചത്.
മൃതദേഹം പോസ്റ്റ് മോർടത്തിന് ശേഷം വീട്ടിലെത്തിക്കും.
സഹോദരങ്ങൾ: നദീം, മുഹമ്മദ്.
ഖബറടക്കം പൂച്ചക്കാട് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Keywords: Kerala, Kasaragod, News, Student, Pallikara, Hospital, Mangalore, Doctor, Ernakulam, Top-Headlines, 14 year old boy dead.
കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ നസീം യാത്രയായി
14 year old boy dead
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ