ബുധനാഴ്ച രാവിലെ 10 മണിയോടെ മഞ്ചേശ്വരം കീർത്തീശ്വര ക്ഷേത്രത്തിന് സമീപമാണ് അപകടമുണ്ടായത്. ബുധനാഴ്ച ദീപികയുടെ ജന്മദിനമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി പൂ വാങ്ങാൻ അച്ഛനോടൊപ്പം സ്കൂടെറിൽ മഞ്ചേശ്വരത്തേക്ക് പോകുമ്പോൾ എതിരെ വന്ന ഓടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ദീപിക സംഭവസ്ഥലത്തുതന്നെ മരിച്ചു. രവിചന്ദ്ര ഹെഗ്ഡെയെ ആദ്യം മംഗൽപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാൽ ജെനറൽ ആശുപത്രിയിലേക്കും പിന്നീട് മംഗ്ളൂറിലേക്കും മാറ്റുകയായിരുന്നു. സഹോദരി: ദീക്ഷ.
Keywords: News, Kerala, Kasaragod, Manjeshwaram, Top-Headlines, Student, Died, Accident, Birthday, Hospital, 11-year-old student died in an accident.
< !- START disable copy paste -->